ന്യൂദല്‍ഹി: പയര്‍വര്‍ഗ്ഗങ്ങളുടെ പൂഴ്‌ത്തിവെയ്‌പ്പിനെതിരെ നടത്തിയ രാജ്യവ്യാപക റെയ്ഡില്‍ പിടിച്ചത് 3000 മെട്രിക് ടണ്‍ ധാന്യങ്ങള്‍. ധാന്യലഭ്യത ഉറപ്പാക്കാന്‍ രാജ്യം 5000 ടണ്‍ ഇറക്കുമതി ചെയ്തപ്പോഴാണ് കരിഞ്ചന്തയില്‍നിന്നുള്ള ഈ കണ്ടുകെട്ടല്‍. സംസ്ഥാനങ്ങള്‍ കരിഞ്ചന്തക്കാരോട് കര്‍ക്കശ നിലപാടെടുക്കണമെന്ന കേന്ദ്രം നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് റെയ്ഡ് ശക്തമാക്കിയത്. കേന്ദ്രസര്‍ക്കാരിനെ കളങ്കപ്പെടുത്താന്‍ ചില കേന്ദ്രങ്ങള്‍ ആസൂത്രിതമായി പരിപ്പ്-പയര്‍വര്‍ഗ്ഗങ്ങള്‍ക്ക് വിപിണിയില്‍ ക്ഷാമമുണ്ടാക്കുകയായിരുന്നുവെന്ന് ഇതോടെ വ്യക്തമായി.
















