സൂറത്ത്: ഗുജറാത്തിലെ പട്ടേല്‍ സംവരണ സമരനായകന്‍ ഹാര്‍ദിക് പട്ടേലിന്റെ നില കൂടുതല്‍ പരുങ്ങലിലാകുന്നു. ദേശീയ പതാകയെ അവഹേളിച്ചതിന് കഴിഞ്ഞ ദിവസം ഇയാളെ സൂറത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
നീണ്ട ചോദ്യം ചെയ്യലിന് ശേഷം കോടതിയില്‍ ഹാജരാക്കിയ ഇയാളെ വെള്ളിയാഴ്ച വരെ റിമാന്‍ഡ് ചെയ്തു. ആത്മഹത്യ ചെയ്യുന്നതിന് പകരം പോലീസുകാരെ കൊല്ലുകയാണ് വേണ്ടതെന്ന ആഹ്വാനത്തിലും പോലീസ് ഹാര്‍ദികിനെതിരെ കേസെടുത്തിട്ടുണ്ട്.
പട്ടേല്‍ റാലിയോടനുബന്ധിച്ച് ഉണ്ടായ അക്രമങ്ങളിലും ഇയാള്‍ക്കെതിരെ വിസ്‌നഗര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. കലാപത്തില്‍ മീഡിയ പ്രവര്‍ത്തകരുടെ കാമറകള്‍ വരെ തകര്‍ത്തതായി വിസ്‌നഗര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എം.എസ്. വഗേല പറഞ്ഞു.
സൂറത്ത് പോലീസില്‍ നിന്നും ഇദ്ദേഹത്തെ കസ്റ്റഡിയില്‍ കിട്ടുന്നതിനായി മെഹ്‌സാന പോലീസും ആവശ്യപ്പെട്ടിട്ടുണ്ട്.
















