മുംബൈ: തനിക്കും കുടുംബത്തിനുമായി യുപി സര്‍ക്കാര്‍ പ്രഖ്യാപിച്ച പെന്‍ഷന്‍ തുക ആതുര സേവന പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കണമെന്ന് അമിതാഭ് ബച്ചന്‍. അമിതാഭ് ബച്ചനും ഭാര്യ ജയ ബച്ചനും മകന്‍ അഭിഷേക് ബച്ചനും മാസം അമ്പതിനായിരം രൂപ വീതമാണ് യുപി സര്‍ക്കാര്‍ പെന്‍ഷന്‍ അനുവദിച്ചത്.
സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ബഹുമതിയായ യാഷ് ഭാരതി പുരസ്‌കാരം നേടിയവര്‍ക്കാണ് പെന്‍ഷന്‍ അനുവദിയ്‌ക്കുന്നതെന്നായിരുന്നു യുപി സര്‍ക്കാരിന്റെ വിശദീകരണം. യുപി സര്‍ക്കാരിന്റെ അംഗീകാരത്തിന് നന്ദിയുണ്ടെന്നും എന്നാല്‍ ഇത് പാവപ്പെട്ടവര്‍ക്ക് നല്‍കണമെന്നും അമിതാഭ് ബച്ചന്‍ പറഞ്ഞു. പെന്‍ഷന്‍ തുക ആതുരസേവനങ്ങള്‍ക്ക് നീക്കി വയ്‌ക്കാന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി അഖിലേഷ് യാദവിന് കത്തെഴുതുമെന്നും അമിതാഭ് ബച്ചന്‍ വ്യക്തമാക്കി.
















