മുംബൈ: ഭാരതത്തില്‍ കാലുകുത്താന്‍ പാക്കിസ്ഥാനി ചലച്ചിത്ര താരങ്ങളേയും അനുവദിക്കില്ലെന്ന് ശിവസേന. പാക്ക് മണ്ണില്‍ ഒരാളേയും ഭാരത്തില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നുള്ളത് തങ്ങളുടെ നിലപാടാണെന്ന് ശിവസേന അറിയിച്ചു.
പാക് ചലച്ചിത്ര താരങ്ങളായ മഹിരാ ഖാനെയും ഫവദ് ഖാനെയും ഇന്ത്യയില്‍ വന്ന് അഭിനയിയ്‌ക്കാന്‍ അനുവദിയ്‌ക്കില്ലെന്ന് ശിവസേനയുടെ സിനിമാ വിഭാഗമായ ചിത്രപഥ് സേന വ്യക്തമാക്കി.
ഷാരൂഖ് ഖാന്‍ നായകനാവുന്ന റയീസിലാണ് മഹിരാ ഖാന്‍ അഭിനയിയ്‌ക്കുന്നത്. ഐശ്വര്യ റായ് അഭിനയിയ്‌ക്കുന്ന ഏ ദില്‍ ഹേ മുശ്കിലില്‍ ഫവദ് ഖാനും അഭിനയിയ്‌ക്കുന്നു. ശിവസേന നിലപാട് കടുപ്പിച്ചതോടെ ഈ സിനിമകളിലെ താരങ്ങളുടെ അഭിനയം പ്രതിസന്ധിയിലാകും.
പാകിസ്ഥാനുമായി ഒരു തരത്തിലുമുള്ള സാംസ്‌കാരിക സഹകരണവും അനുവദിയ്‌ക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് ശിവസേന വ്യക്തമാക്കി.
നേരത്തെ ഗസല്‍ ഗായകന്‍ ഗുലാം അലി ഭാരതത്തിലേയ്‌ക്കില്ലെന്ന് അറിയിച്ചിരുന്നു. ഭാരത-പാക്ക് ക്രിക്കറ്റ് മത്സരങ്ങള്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ശിവസേനയുടെ പാക്ക് ചലച്ചിത്രതാരങ്ങള്‍ക്ക് നേരെയുള്ള നടപടി.
















