കാസര്‍കോട്: തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് മുസ്ലീം ലീഗില്‍ നിന്ന് ഒരാള്‍ കൂടി രാജിവെച്ചു. മുസ്ലിംലീഗ് നേതൃത്വത്തിന്റെ നയസമീപനങ്ങളില്‍ പ്രതിഷേധിച്ച് ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി സ്ഥാനവും അംഗത്വവും ഷാഫി കട്ടക്കാല്‍ രാജിവെച്ചതായി പറഞ്ഞു. മുസ്ലീം ലീഗ് പാര്‍ലമെന്ററി ബോര്‍ഡ് തന്നെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബണ്ടിച്ചാല്‍ ഡിവിഷനില്‍ തീരുമാനിച്ച് ജില്ലാ നേതൃത്വത്തിന് കൈമാറിയ ലിസ്റ്റ് ജില്ലാ ജനറല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ മറി കടന്നു കൊണ്ട് സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.
ജില്ലാ നേതാവിന്റെ വ്യക്തി താല്പര്യങ്ങള്ക്കനുസരിച്ച് സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ച പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടില്‍ പ്രവര്‍ത്തകര്‍ക്കുണ്ടായിട്ടുള്ള പ്രതിഷേധത്തെതുടര്‍ന്നാണ് പാര്‍ട്ടി വിട്ടത്. നിരവധി പ്രവര്‍ത്തകര്‍ പിന്തുണ അറിയിച്ചതായി ഷാഫി കട്ടക്കാല്‍ കൂട്ടിച്ചേര്‍ത്തു.
കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ബണ്ടിച്ചാല്‍ ഡിവിഷനില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ഇദ്ദേഹം പത്രിക നല്‍കിയിട്ടുണ്ട്. ഐഎന്‍എല്ലും എല്‍ഡിഎഫും പിന്തുണ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായാണ് അദ്ദേഹം പറയുന്നത്. ഈ സാഹചര്യത്തിലാണ് മുസ്ലിം ലീഗ് വിട്ട് ഐഎന്‍എല്ലില്‍ ചേരാന്‍ തീരുമാനിച്ചത്. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയല്ല താന്‍ രാജിവെച്ചത്. ബ്ലോക്ക് മെമ്പറെന്ന നിലയിലുള്ള സ്ഥാനങ്ങളെക്കാള്‍ വലിയ സ്ഥാനങ്ങളാണ് താന്‍ വഹിച്ചിരുന്നത്. ഉറപ്പ് പാലിക്കാതെയും പ്രവര്‍ത്തകരുടെ വികാരം മാനിക്കാതെയുമുള്ള ചില നേതാക്കളുടെ പ്രവര്‍ത്തനങ്ങളാണ് പാര്‍ട്ടിക്ക് ദോഷം ചെയ്യുന്നതെന്നും ചോദ്യത്തിന് മറുപടിയായി ഷാഫി കട്ടക്കാ ല്‍ പറഞ്ഞു.
നിലവില്‍ ഐഎന്‍എല്‍ സ്ഥാനാര്‍ത്ഥിയായി അന്‍വര്‍ മാങ്ങാടന്‍ ബണ്ടിച്ചാല്‍ ഡിവിഷനില്‍ പത്രിക നല്‍കിയിട്ടുണ്ട്. അന്‍വര്‍ പത്രിക പിന്‍വലിച്ച് ഷാഫിയെ പാര്‍ട്ടി പിന്തുണക്കുമോ എന്ന കാര്യം നേതൃത്വം തീരുമാനിക്കുമെന്ന് ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഇവരെ കൂടാതെ സ്ഥാനാര്‍ത്ഥി അന്‍വര്‍ മാങ്ങാടന്‍, റഹീം ബണ്ടിച്ചാല്‍, ഷരീഫ് ചട്ടഞ്ചാല്‍ എന്നിവരും ഉണ്ടായിരുന്നു. തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കേ ലീഗില്‍ നിന്നുള്ള പ്രമുഖ നേതാവിന്റെ രാജി വലിയ ചര്‍ച്ചയായിട്ടുണ്ട്.
സീറ്റ് ലഭിക്കാത്തതിന്റെ പേരില്‍ ലീഗില്‍ നിന്ന് രാജി വെക്കുന്ന പ്രമുഖരുടെ എണ്ണം ഇതോടെ നാലായി. വരും ദിവസങ്ങളില്‍ ലീഗില്‍ നിന്ന് കൂടുതല്‍ പേര് രാജിവെക്കുമെന്ന് ഭീഷണികള്‍ മുഴക്കിയതോടെ തെരഞ്ഞെടുപ്പിനെ എങ്ങനെ നേരിടണമെന്നറിയാതെ ജില്ലാ നേതൃത്വം അങ്കലാപ്പിലായിരിക്കുകയാണെന്ന് നേതാക്കള്‍ തന്നെ തുറന്ന് സമ്മതിക്കുന്നു. രാജിവെച്ച ഷാഫി കട്ടക്കാല്‍ ഐഎന്‍എല്ലില്‍ ചേര്‍ന്നതായും വിവരമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: