കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഇടത്-വലത് മുന്നണികള്‍ക്ക് വന്‍ ഭീഷണിയുയര്‍ത്തിക്കൊണ്ട് ബിഎസ്പി-ബിജെപി സഖ്യം നിലവില്‍ വന്നു. നിരന്തരമായും ദളിത്-ആദിവാസി പിന്നോക്ക വിഭാഗങ്ങളെ ഇടത്-വലത് മുന്നണികള്‍ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ബഹുജന സമാജ് വാദി പാര്‍ട്ടി ബിജെപിയെ പി ന്തുണക്കുന്നത്. അനുവദിക്കു ന്ന ഫണ്ടുകളില്‍ ഭൂരിഭാഗവും വകമാറ്റിയും കോടി കണക്കിന് രൂപ ലാപ്സാക്കിയും ഇരു മുന്നണി മുന്നണികള്‍ ഇവരെ പിന്നോക്കാവാസ്ഥയിലേക്കു തന്നെ തള്ളിവിടുകയാണ്. മതപ്രീണന രാഷ്ട്രീയമാണ് ജില്ലയില്‍ മുന്നണികള്‍ പിന്തുടരുന്നത്. ഈ സാഹചര്യത്തി ല്‍ ബിജെപിയെ പിന്തുണക്കേണ്ടത് അത്യാവശ്യമാണെന്ന് ബിഎസ്പി നേതാക്കള്‍ പറഞ്ഞു.
യുഡിഎഫ്-എല്‍ഡിഎഫ് മുന്നണികള്‍ ദളിത്-ആദിവാസി-പിന്നോക്ക വിഭാഗങ്ങളെ സമൂഹത്തിന്റെ ഉന്നതിയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ പരാജയപ്പെട്ടിരിക്കുകയാണ്. ഈ അവസ്ഥയില്‍ അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ബിജെപിക്കേ കഴിയൂ എന്ന് നേതാക്കള്‍ വ്യക്തമാക്കി. വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഫലം വരുമ്പോള്‍ ജില്ലാ പഞ്ചായത്തി ല്‍ ബിജെപി അധികാരത്തില്‍ വരുമെന്ന രാഷ്ട്രീയ സാഹചര്യം സംജാതമായിരിക്കുന്ന അന്തരീക്ഷത്തിലാണ് പിന്തുണയെന്ന് ബിഎസ്പി നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. കള്ളാര്‍ ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റും ദളിത് മഹാസഭ സംസ്ഥാന പ്രസിഡന്റുമായ പി.കെ.രാമന് മത്സരിക്കുന്ന മടിക്കൈ സീറ്റില്‍ ബിജെപി എല്ലാവിധ പിന്തുണയും നല്‍കുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി ജില്ലയില്‍ ബിഎസ്പി പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുമെന്ന് പി.കെ.രാമനും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: