തൊടുപുഴ: കത്തിക്കുത്തേറ്റ് യുവാവിന് ഗുരുതര പരുക്ക്. വെങ്ങല്ലൂര്‍ മത്താംപറമ്പില് സത്യനാണ് പരുക്കേറ്റത്. സംഭവത്തില്‍ പഴയടിയില് സനൂപിനെതിരെ പോലീസ് കേസെടുത്തു. ഇയാള്‍ ഒളിവിലാണ്. വെള്ളിയാഴ്ച രാത്രി പതിനൊന്നിനാണ് സംഭവം. വ്യക്തി വൈരാഗ്യം മൂലമുള്ള തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്ന് പോലീസ് അറിയിച്ചു. സത്യനെ കോലഞ്ചേരി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: