Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഡൈനാമോസിനെതിരെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2015, 09:52 pm IST
inSports

കൊച്ചി: കൊമ്പന്മാര്‍ക്ക് ഇന്ന് വീണ്ടും ഹോം മത്സരം. എതിരാളികള്‍ ‘ബുള്ളറ്റ് മാനും സംഘവും. രാത്രി ഏഴിന് ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ റോബര്‍ട്ടോ കാര്‍ലോസിന്റെ ദല്‍ഹി ഡയനാമോസിനെ നേരിടുമ്പോള്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. അതിനു കാരണം കൊല്‍ക്കത്തയില്‍ പെലെയുടെ സാന്നിധ്യത്തില്‍ കരുത്തരായ അത്‌ലറ്റികോയെ മുള്‍മുനയില്‍ നിര്‍ത്തിയതിന്റെ ആത്മവിശ്വാസം. എന്നാല്‍, മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിന് തോറ്റതിന്റെ ചെറിയ ക്ഷീണമുണ്ടാകും ബ്ലാസ്റ്റേഴ്‌സിന്.

തുടക്കത്തില്‍ പ്രതിരോധത്തിലേക്ക് വലിഞ്ഞതാണ് അന്ന് കൊമ്പന്മാര്‍ക്ക് തിരിച്ചടിയായത്. അതേസമയം, പ്രതിരോധം വേണ്ടത്ര വിജയിച്ചുമില്ല. രണ്ടാം പകുതിയുടെ തുടക്കത്തില്‍ വിക്ടര്‍ ഹെരേരയും 70ാം മിനിറ്റില്‍ മലയാളി താരം സി.കെ. വിനീതും കളത്തിലെത്തിയതോടെയാണ് ആക്രമണങ്ങള്‍ക്ക് ലക്ഷ്യബോധമുണ്ടായത്. ഇതോടെ മുന്നേറ്റ നിരക്കാര്‍ക്ക് നിരന്തരം പന്തെത്തിയതോടെ കൊല്‍ക്കത്ത പ്രതിരോധം പ്രകമ്പനം കൊണ്ടു. ഇന്ന് ആരാധകര്‍ക്കു മുന്‍പില്‍ വിജയവഴിയില്‍ തിരിച്ചെത്തേണ്ടതുണ്ട് കൊമ്പന്മാര്‍ക്ക്.

ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കായി ഇന്ത്യന്‍ ക്യാമ്പിലായിരുന്ന പ്രതിരോധനിരയിലെ ഇന്ത്യന്‍ സൂപ്പര്‍താരം സന്ദേശ് ജിംഗാന്റെയും മധ്യനിരതാരം കാവിന്‍ ലോബോയുടെയും തിരിച്ചുവരവ് ടീമിന് മുതല്‍ക്കൂട്ട്. ഇതോടെ വിനീത് മധ്യനിരയിലാകും ഇറങ്ങുക. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന പോര്‍ച്ചുഗീസ് മാര്‍ക്വീ താരം കാര്‍ലോസ് മര്‍ച്ചേന പകരക്കാരനായെങ്കിലും ഇന്ന് കളത്തിലിറങ്ങാനാണ് സാധ്യതയെന്ന് ക്ലബ് അധികൃതര്‍. എന്നാല്‍, കഴിഞ്ഞ മത്സരത്തില്‍ ചുവപ്പുകാര്‍ഡ് കണ്ട് മിഡ്ഫീല്‍ഡര്‍ മെഹ്താബ് ഹുസൈന്റെ സേവനം ലഭിക്കില്ല. ക്രിസ് ഡഗ്‌നലിനൊപ്പം ആദ്യ മത്സരത്തില്‍ ഗോളടിച്ച മലയാളി താരം മുഹമ്മദ് റാഫിയോ സാഞ്ചസ് വാട്ടോയെന്നത് അവസാനമാകും തീരുമാനിക്കുക. മധ്യനിരയില്‍ കളംവാഴാന്‍ ജോസു കുരായിസോ വിക്ടര്‍ ഹേരേരയോ ഉണ്ടാവും. ഇവരില്‍ ഒരാള്‍ പകരക്കാരന്‍. കഴിഞ്ഞ മത്സരത്തില്‍ കളിച്ച ശങ്കര്‍ സംപിംഗിരാജിന് പകരം വിനീതും മെഹ്താബ് ഹുസൈന് പകരം കാവിന്‍ ലോബോയും കളത്തിലിറങ്ങിയേക്കും. പകരക്കാരായി ജോവോ കോയിമ്പ്ര, അന്റോണിയോ ജര്‍മ്മന്‍, ഇഷ്ഫഖ് അഹമ്മദ് തുടങ്ങിയവരും.

പ്രതിരോധത്തില്‍ സന്ദേശ് ജിംഗാന്റെ സാന്നിധ്യം തന്നെയാകും ഏറ്റവും വലിയ പ്രതേ്യകത. ഇടതുവിങ് ബാക്കായി ഇറങ്ങുന്ന ജിംഗാന്‍ അതിവേഗം മുന്നേറാനും തിരിച്ചിറങ്ങി എതിരാളികളെ പ്രതിരോധിക്കുന്നതിലും അസാമാന്യ മികവ് പുലര്‍ത്തുന്ന താരമാണ്. സൗമിക് ഡേക്ക് പകരമാകും ജിംഗാന്‍ എത്തുക. പീറ്റര്‍ റാമേജ് സെന്‍ട്രല്‍ ഡിഫന്ററായും ഇടത്തും വലത്തുമായി ബ്രൂണോ പെറോണും ഗുര്‍വിന്ദര്‍ സിങ്ങും ഇറങ്ങുമ്പോള്‍ രാഹുല്‍ ബെക്കെ റൈറ്റ് വിങ് ബാക്കായും കളത്തിലുണ്ടാകു. സ്റ്റീവന്‍ ബെയ്‌വാട്ടര്‍ തന്നെ ഗോള്‍വലയം കാക്കും. കഴിഞ്ഞ മത്സരങ്ങളിലെപോലെ 5-3-2 ശൈലിയില്‍ തന്നെയാകും പീറ്റര്‍ ടെയ്‌ലര്‍ ടീമിനെ അണിനിരത്തുക.

മൂന്ന് മത്സരങ്ങളില്‍ ബൂട്ടണിഞ്ഞ ആതിഥേയര്‍ക്ക് നോര്‍ത്ത് ഈസ്റ്റിനെതിരെയുള്ള ജയം മാത്രമെ ക്രെഡിറ്റിലുള്ളു. ഇന്ന് ജയിച്ചാല്‍ പട്ടികയില്‍ ആദ്യ സ്ഥാനങ്ങളിലേക്കു കയറാം ടീമിന്.

ആദ്യ കളിയില്‍ എഫ്‌സി ഗോവയോട് തോറ്റ ദല്‍ഹി ഡൈനാമോസ് പിന്നീടുള്ള രണ്ട് മത്സരങ്ങളും ജയിച്ച് തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തി. ദല്‍ഹിയില്‍ ചെന്നൈയിന്‍ എഫ്‌സിയെയും, പൂനെയില്‍ പൂനെ സിറ്റി എഫ്‌സിയെയും തുരത്തി റോബര്‍ട്ടോ കാര്‍ലോസിന്റെ സംഘം. താരങ്ങളേക്കാള്‍ സൂപ്പര്‍താര പദവിയുള്ള കാര്‍ലോസ് തന്നെ ടീമിന്റെ മുഖ്യ ആകര്‍ഷണം. കളിക്കാരനും കോച്ചുമായാണ് കാര്‍ലോസ് ദല്‍ഹിക്കൊപ്പമുള്ളത്. ആദ്യത്തേതില്‍ പകരക്കാരനായി ഇറങ്ങിയെങ്കിലും അടുത്ത രണ്ടിലും പരിശീലകന്റെ മാത്രം റോളില്‍. ബ്ലാസ്റ്റേഴ്‌സിനെതിരെ പകരക്കാരന്റെ റോളിലെങ്കിലും കളത്തിലിറങ്ങുന്ന കാര്‍ലോസിന്റെ ഫ്രീ കിക്ക് കാണാമെന്ന പ്രതീക്ഷയുണ്ട് കൊച്ചിയിലെ ആരാധകര്‍ക്ക്.

കഴിഞ്ഞ മത്സരത്തില്‍ ഗോള്‍ നേടിയ ഇന്ത്യന്‍ താരം റോബിന്‍സിങ് ഇന്നും ഫ്‌ളോറന്റ് മലൂദക്കൊപ്പം ആദ്യ ഇലവനില്‍ ഇടംപിടിക്കും. 4-4-2 ശൈലിയില്‍ ഇറങ്ങുന്ന ദല്‍ഹിയുടെ പ്രതിരോധം അതിശക്തം. ജോണ്‍ ആര്‍നെ റീസ് എന്ന നോര്‍വീജിയന്‍ ഇതിഹാസം നയിക്കുന്ന പ്രതിരോധം പിളര്‍ത്തുകയെന്നതാകും ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും വലിയ വെല്ലുവിളി. റീസിനൊപ്പം ബ്രസീലിയന്‍ താരം ചികാവോ, മലയാളി താരം അനസ്, രാള്‍ട്ടെ തുടങ്ങിയവരും ആദ്യ ഇലവനില്‍ ഇടംപിടിച്ചേക്കും. ഹാന്‍സ് മുള്‍ഡറും ഡോസ് സാന്റോസും ഉള്‍പ്പെടുന്ന മധ്യനിരയും കരുത്തുറ്റത്. ഇവര്‍ക്കൊപ്പം മാമ, കഴിഞ്ഞ മത്സരത്തില്‍ ഗോള്‍ നേടിയ റിച്ചാര്‍ഡ് ഗാഡ്‌സെ തുടങ്ങിയവരും ഉള്‍പ്പെടുമ്പോള്‍ മധ്യനിര ഭദ്രം. ഗോള്‍ വലയ്‌ക്ക് മുന്നില്‍ ടോണി ഡൊബ്‌ലാസായിരിക്കും ഇറങ്ങുക.

കഴിഞ്ഞ വര്‍ഷം ഇരുടീമുകളും കൊച്ചിയില്‍ ഏറ്റുമുട്ടിയപ്പോള്‍ ഗോള്‍രഹിത സമനില. എന്നാല്‍, ദല്‍ഹിയില്‍ സന്ദര്‍ശകര്‍ 1-0ന് ജയിച്ചു. നിറഞ്ഞു കവിയുന്ന ഗ്യാലറിയാകും കൊമ്പന്മാരുടെ ഏറ്റവും വലിയ ശക്തി. അതിനുതകുന്ന ജയത്തോടെ വിജയം ശീലമാക്കാന്‍ ഒരുങ്ങുന്നു ആതിഥേയര്‍. ദല്‍ഹി ലക്ഷ്യമിടുന്നതാകട്ടെ തുടര്‍ച്ചയായ മൂന്നാം വിജയം.

വെല്ലുവിളി നേരിടാന്‍ സജ്ജം: കാര്‍ലോസ്

കൊച്ചി: കേരളത്തിനെതിരായ മത്സരം വളരെ കഠിനമെന്നും എന്നാല്‍, വെല്ലുവിളി നേരിടാന്‍ സജ്ജമെന്നും പരിശീലകന്‍ റോബര്‍ട്ടോ കാര്‍ലോസ്. ആര്‍ത്തിരമ്പുന്ന ഗ്യാലറികള്‍ക്കു മുന്നില്‍ ബ്ലാസ്റ്റേഴ്‌സ് ശക്തര്‍. അതേസമയം, സാഹചര്യത്തിനനുസരിച്ച് പൊരുതാന്‍ ടീമിനറിയാമെന്നും കാര്‍ലോസ് പറഞ്ഞു. സാഹചര്യം ആവശ്യപ്പെട്ടാല്‍ കളിക്കാനിറങ്ങുമെന്നും കാര്‍ലോസ് പറഞ്ഞു.

കെട്ടുറപ്പു വര്‍ധിച്ചു: ടെയ്‌ലര്‍

കൊച്ചി: ദല്‍ഹിയെ നേരിടാന്‍ ടീം തയാറായെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ പീറ്റര്‍ ടെയ്‌ലര്‍. കൊല്‍ക്കത്തയ്‌ക്കെതിരെ മികച്ച കളി പുറത്തെടുത്തു. നിര്‍ഭാഗ്യം മത്സരം നഷ്ടപ്പെടുത്തി. സമനിലയെങ്കിലും കേരളം അര്‍ഹിച്ചിരുന്നു. സന്ദേശ് ജിംഗാന്‍, കാവിന്‍ ലോബോ എന്നിവര്‍ തിരിച്ചെത്തി. കാര്‍ലോസ് മര്‍ച്ചേന പരിക്കില്‍ നിന്നു മുക്തനായി. ഇതോടെ ടീമിന്റെ കെട്ടുറപ്പു വര്‍ധിച്ചു. ഇന്ന് ആരാക്കെ കളിക്കുമെന്ന കാര്യത്തില്‍ തീരുമാനമാകുന്നതേയുള്ളൂവെന്നും ടെയ്‌ലര്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നമാമി 26: സാഹോദര്യം, സദ്ബുദ്ധി

Kerala

വീരപ്പന്‍മാര് അകത്തും ചാനല് പുറത്തൂന്ന് ലോക്കും ആകും ; ആ കുതിരയ്‌ക്ക് ഓട്ടമെങ്കിലും കിട്ടും…. അരുണ്‍ സെര്‍ എന്ത് ചെയ്യുമോ എന്തോ ; യുവരാജ്

Samskriti

രാമസ്പര്‍ശം 26: സമുദ്രത്തിനുമേല്‍ ഒരു പാലം

Kerala

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം; പതിനായിരക്കണക്കിന് യുവാക്കള്‍ വന്ദേമാതരം ആലപിക്കും

India

പൊതുയിടത്തിൽ അടിവസ്ത്രം മാത്രം ധരിച്ച് രേഖകളിൽ ഒപ്പുവെക്കുന്ന ആം ആദ്മി പാർട്ടി എം.എൽ.എ; കടുത്ത വിമർശനവുമായി ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത

പുതിയ വാര്‍ത്തകള്‍

ചിത്രരാമായണം 26: രാവണന്‍ പടക്കളത്തില്‍

ഇരുസഭകളും തുടങ്ങി; ലോക്‌സഭയിൽ പ്രതിപക്ഷം ബഹളം തുടരുന്നു; 2 മണിവരെ നിർത്തി

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതി പൊളിച്ചെഴുതുന്നു: കെ-ഡിസ്കിൽ നിന്ന് കുടുംബശ്രീയെ ഒഴിവാക്കി സർക്കാർ ഉത്തരവ്

നോര്‍ക്ക റൂട്ട്‌സ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേരാന്‍ സപ്തംബര്‍ 18 വരെ അവസരം

വീര സവര്‍ക്കറെ തടവിലിട്ട ആന്‍ഡമാനിലെ സെല്ലുലാര്‍ ജയില്‍

ആ ചോദ്യത്തിന് ഉത്തരം സവര്‍ക്കര്‍ എന്നുതന്നെ, സര്‍ക്കാരിന് ഇഷ്ടമല്ലെങ്കിലും ചരിത്രം മാറില്ല

GeM 10 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍; പൊതു സംഭരണത്തിലെ ഡിജിറ്റല്‍ വിപ്ലവം

സവര്‍ക്കര്‍ വിരോധികള്‍ക്ക് സമനില തെറ്റുമ്പോള്‍

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

മുംബൈ ഘട്‌കോപ്പർ മണ്ണിടിച്ചിൽ, മരണം; രക്ഷാപ്രവർത്തനം തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.