ഗാലെ: വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് ഇന്നിങ്സിനും ആറ് റണ്‍സിനും ജയം. ഇന്നിങ്സ് തോല്‍വി ഒഴിവാക്കാന്‍ 233 റണ്‍സെടുക്കേണ്ടിയിരുന്ന വിന്‍ഡീസ് 227ല്‍ ഒതുങ്ങി. നാലു വിക്കറ്റെടുത്ത രംഗന ഹെറാത്താണ് ലങ്കയെ ജയത്തിലേക്കു നയിച്ചത്. ആദ്യ ഇന്നിങ്സില്‍ ആറു വിക്കറ്റെടുത്ത രംഗന, പത്ത് വിക്കറ്റ് നേട്ടത്തോടെ കളിയിലെ താരമായി. സ്കോര്‍: ശ്രീലങ്ക – 484, വെസ്റ്റിന്‍ഡീസ് – 251, 227.
ജെര്മെയ്ന് ബ്ലാക്ക്വുഡിന്റെ (92) ചെറുത്തുനില്‍പ്പാണ് വിന്‍ഡീസിനെ കുറച്ചെങ്കിലും കാത്തത്. ക്രെയ്ഗ് ബാത്ത്വെയ്റ്റ് (34), ഡാരന്‍ ബ്രാവോ (31) എന്നിവരും രണ്ടക്കം കണ്ടു. മറ്റാര്‍ക്കും ഇരുപതിനു മേല്‍ സ്കോര്‍ ചെയ്യാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: