പയ്യോളി: ശ്രീനാരായണഗുരുദേവനെ കുരിശിലേറ്റുക വഴി സിപിഎം കേരളത്തിലെ ഭൂരിപക്ഷ സമൂഹം ദൈവതുല്യം ആരാധിക്കുന്ന ഈശ്വരചൈതന്യത്തെയാണ് അവഹേളിച്ചതെന്ന് ശിവഗിരി മഠത്തിലെ സ്വാമി പ്രേമാനന്ദ അഭിപ്രായപ്പെട്ടു.
ഇതുപോലെ മറ്റെതെങ്കിലും മതസമൂഹത്തിലെ പ്രവാചകനെയോ മറ്റോ അവഹേളിക്കാനുള്ള ധൈര്യം ഇവര്‍ക്കില്ല.
വെല്ലുവിളികള്‍ ചോദ്യം ചെയ്യപ്പെടാതെ പോയാല്‍ ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാലഹരണപ്പെട്ട കമ്യൂണിസവും കാലാതിവര്‍ത്തിയായ ഗുരുദേവദര്‍ശനവും എന്ന മുദ്രാവാക്യവുമായി ഹിന്ദു ഐക്യവേദി പയ്യോളി നഗര്‍ സമിതി സംഘടിപ്പിച്ച പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.പി. ഭരതന് അദ്ധ്യക്ഷത വഹിച്ചു.
ബാലഗോകുലം മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ ടി പി രാജന്‍മാസ്റ്റര്‍, കെ.പി. എംഎസ് ജില്ലാ ജനറല്‍ സെക്രട്ടറി മനോജ് കുന്നത്തുകര, ജാഥാ ലീഡര്‍ സി.വി. അനീഷ്, എന്‍. രാജന്, എ.കെ. ബൈജു, സുഭാഷ്കോമത്ത്, കെ. സുനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പദയാത്ര കീഴൂര്‍ ടൗണില്‍ ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് ശശി കമ്മട്ടേരി ഉദ്ഘാടനം ചെയ്തു.
അഡ്വ. എ.വി. സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കുറ്റിയില്‍ പ്രേമന്, സി.വി. അനീഷ് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: