ആലപ്പുഴ: ആര്യാട് പഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ സിപിഎം ബ്രാഞ്ച് കമ്മറ്റിയംഗവും ആര്യാട് സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതിയംഗവുമായ അമ്മുനിവാസില്‍ സജീവന്റെ നേതൃത്വത്തില്‍ ഇരുപതോളം കുടുംബങ്ങളും മുന്‍ കോണ്‍ഗ്രസ് നേതാവ് അജികുമാറും കഴിഞ്ഞ ബിജെപിയില്‍ ചേര്‍ന്നു. വൈകിട്ട് ഏഴിന് ചേര്‍ന്ന യോഗത്തില്‍ ആലപ്പുഴ നിയോജകമണ്ഡലം പ്രസിഡന്റ് ആര്. ഉണ്ണികൃഷ്ണന് പാര്‍ട്ടി വിടുന്നവരെ ഹാരമണിയിച്ച് സ്വീകരിച്ചു. ആര്യാട് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് റിറോജ് ജോഷ്വാ അദ്ധ്യക്ഷത വഹിച്ചു. ഓമനക്കുട്ടന്, ഉണ്ണി ചെമ്പന്തറ, ജി. മോഹനന്, രാജേഷ് ഐക്യഭാരതം, റാംസുന്ദര്‍, സജീവ് ഐക്യഭാരതം എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: