അഞ്ചല്‍: പനയഞ്ചേരി വാര്‍ഡില്‍ ബിജെപിക്കൊപ്പം ചേര്‍ന്ന് കരുത്ത് തെളിയിക്കാനൊരുങ്ങുകയാണ് വിശ്വകര്‍മ്മ സര്‍വീസ് സൊസൈറ്റിയുടെ ജില്ലാസെക്രട്ടറി കൂടിയായ എം. മണിക്കുട്ടന്. ഹിന്ദുസമുദായസംഘടനകള്‍ ഒത്തുചേര്‍ന്ന് ബിജെപി നേതൃത്വത്തില്‍ സംസ്ഥാനത്ത് മൂന്നാംമുന്നണി കെട്ടിപ്പടുക്കുന്നതിന്റെ ആവേശക്കാഴ്ചകളാണ് മണിക്കുട്ടന്റെ പ്രചരണത്തില്‍ നിറയുന്നത്. നേരത്തെ സിഎംപി പ്രവര്‍ത്തകനായിരുന്ന മണിക്കുട്ടന് ഇക്കുറി താമര അടയാളത്തില്‍ തന്നെയാണ് ജനങ്ങളോട് വോട്ട് അഭ്യര്‍ത്ഥിക്കുന്നത്. മുന്‍പൊരിക്കല്‍ താമര വിരിഞ്ഞ ചരിത്രമുണ്ട് പനയഞ്ചേരിയില്‍. ചരിത്രത്തിന്റെ തനിയാവര്ത്തനത്തിന് ഇക്കുറി കളമൊരുങ്ങുമെന്ന പ്രതീക്ഷയിലാണ് പ്രദേശത്തെ പ്രവര്‍ത്തകര്‍. പനയഞ്ചേരി കരിമ്പിന്ചാലില് വീട്ടില്‍ മുത്തനാചാരിയുടെയും കൃഷ്ണമ്മാളിന്റെയും മകനാണ് മണിക്കുട്ടന്. ഭാര്യ ബിന്ദു, മകന് ശബരീഷ്. ഇതിനകം തന്നെ രണ്ട് തവണ വാര്‍ഡിലെ വീടുകളെല്ലാം സമ്പര്‍ക്കം ചെയ്തതിന്റെ ആത്മവിശ്വാസമുണ്ട് മണിക്കുട്ടന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: