ഛണ്ഡിഗഡ്: ഭാരതത്തില്‍ ജീവിക്കണമെങ്കില്‍ മുസ്ലിം മതവിശ്വാസികള്‍ ബീഫ് ഉപേക്ഷിക്കണമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍. തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
ആര്‍ക്കെങ്കിലും ബുദ്ധിമുട്ട് നേരിട്ടാല്‍ ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറാണെന്നും ഖട്ടര്‍ പ്രതികരിച്ചു. മതനിരപേക്ഷതയും ഐക്യവും ഉയര്‍ത്തിപിടിച്ചാണ് ബിജെപി സര്‍ക്കാര്‍ ഭരണം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാരതം ജനാധിപത്യ രാജ്യമാണ്. എല്ലാവര്‍ക്കും അവരുടെ അവകാശങ്ങളുമുണ്ട്,എന്നാല്‍ അതു മറ്റുള്ളവരെ വേദനിപ്പിക്കുന്ന രീതിയില്‍ ആകരുത്. ഇക്കാര്യങ്ങളില്‍ ഭരണഘടന എല്ലാ പൗരന്‍മാര്‍ക്കും അധികാരം നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേശീയ മാധ്യമമാണ് മുഖ്യമന്ത്രിയെ വിവാദത്തില്‍പ്പെടുത്തുന്ന തരത്തില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഹരിയാന മുഖ്യമന്ത്രിയായി അധികാരത്തില്‍ എത്തിയതിന്റെ ഒന്നാം വാര്‍ഷികത്തിലാണ് ഖട്ടാര്‍ ഇത്തരത്തിലൊരു വിവാദത്തില്‍ പെട്ടത്. കഴിഞ്ഞ ഒക്ടോബറിലാണ് ഖട്ടാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
















