വൈക്കം : സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ ദുരൂഹത ഉണ്ടായിരുന്നുവെങ്കില്‍ എന്തുകൊണ്ട് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ.കെ ആന്റണി അന്വേഷിച്ചില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്. ബിജെപി നഗരസഭ സ്ഥാനാര്‍ത്ഥികളെ പരിചയപ്പെടുത്തുന്ന സമ്മേളനം ബോട്ട്ജെട്ടി മൈതാനിയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്വാമിയുടെ മരണത്തിനുശേഷം ഇടതുവലതു മുന്നണികള്‍ മാറിമാറി ഭരിച്ചു.
ഇപ്പോള്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ബിജെപിയോട് അടുത്തപ്പോള്‍ സ്വാമിയുടെ മരണം ഉയര്‍ത്തിക്കാട്ടി അദ്ദേഹത്തെ വിരട്ടുകയാണ്. വെള്ളാപ്പള്ളിയെ കടന്നാക്രമിക്കുന്ന പിണറായി വിജയനെ കാത്തിരിക്കുന്നത് ജയിലറകളായിരിക്കും. വെളളാപ്പള്ളിയെ ഒതുക്കുവാന്‍ വിഎസിനെ പാര്‍ട്ടി കരുവാക്കുകയാണ്. വെള്ളാപ്പള്ളിക്ക് സംരക്ഷണമൊരുക്കുവാന്‍ ബിജെപി മുന്നിട്ടിറങ്ങും. 50 വര്‍ഷം രാജ്യം ഭരിച്ച കോണ്‍ഗ്രസ് കേരളത്തിന് എന്തുചെയ്തെന്നും അദ്ദേഹം ചോദിച്ചു. ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് ടി.വി മിത്രലാല്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ടൗണ്‍ കമ്മിറ്റി പ്രസിഡന്റ് സി.എസ് നാരായണന് കുട്ടി, സെക്രട്ടറി വി.ശിവദാസ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: