‘ആചാര്യഃ സര്വ്വചേഷ്ടാസു ലോക ഏവഹിധീമതാം’ എന്നാണല്ലോ പ്രമാണം. അതിനാല്‍ പ്രസ്തുത വിഷയത്തെക്കുറിച്ചുള്ള നിരൂപണത്തിലും ആദ്യം പ്രകൃതിയെത്തന്നെ പരിശോധിക്കാം. മാംസഭുക്കുകള്‍ക്കും സസ്യഭുക്കുകള്‍ക്കും പ്രകൃതികൊണ്ടും ആകൃതികൊണ്ടും വ്യത്യാസം കാണുന്നുണ്ട്. മനുഷ്യന് ഇതില്‍ ഏതു വര്‍ഗ്ഗമാണെന്നു നോക്കുക. മാംസഭുക്കുകളായ മൃഗങ്ങള്‍ക്ക് വീരപ്പല്ലുകള്‍ കാണുന്നു.
മനുഷ്യനും അപ്രകാരം നാലു പല്ലുകള്‍ കാണുന്നുണ്ട്. അതുകൊണ്ട് മനുഷ്യനെ മാംസഭുക്കായിട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്. ജന്തുക്കളെ ജനിപ്പിച്ചിരിക്കുന്നത് മനുഷ്യരുടെ ഉപയോഗത്തിനുവേണ്ടിയാണ്. മത്സ്യം, മാംസം, മുട്ട ഇവ വളരെ രുചിയുള്ളതും ശരീരശക്തിയെ വര്‍ദ്ധിപ്പിക്കുന്നതും സുഖകരവും രോഗശമനത്തിന് ഔഷധരൂപേണ പ്രയോജനപ്പെടുന്നതും ആണ്. പിശാചുകള്‍ക്ക് പ്രീതി വരുത്തുക, ബാധോപദ്രവങ്ങള്‍ മാറ്റുക, അമ്മന്‍കൊട, കുരുതി മുതലായ ഉഗ്രമൂര്‍ത്തിപൂജ, ശക്തിപൂജ (വാമമാര്‍ഗ്ഗം) മന്ത്രമൂര്‍ത്തി, മറുതാ, ഒറ്റമുലച്ചി, പച്ചത്തോലാട്ടി, വെണ്ണീറ്റുകുട്ടത്തി, നിണമാടന്‍, ശങ്കലിഭൂതത്താന് ഇത്യാദി മൂര്‍ത്തികള്‍ക്ക് പലതരത്തിലുള്ള കൊടുതി, ക്ഷുദ്രകര്‍മ്മങ്ങള്‍, തച്ചുബലി, തറവാടുകളിലെ കലശം വെയ്പ്, പിതൃശ്രാദ്ധം, (മനുസ്മൃതി നോക്കുക) അങ്ങേയറ്റം മഹാബ്രാഹ്മണരുടെ പലവകയാഗങ്ങള്‍, കടുവാവേഷം, പണ്ടിക ഇഷ്ടമുള്ള പട്ടികള്‍ക്കും പൂച്ചകള്‍ക്കും കൊടുക്കുക, മദ്യപന്മാര്ക്ക് തീറ്റി ഇങ്ങനെയുള്ള സംഗതികള്‍ക്കായിട്ട് ലോകത്തില്‍ പലതരത്തിലുള്ള അസംഖ്യം കോടി ചരജന്തുക്കള്‍ അഹോരാത്രം മനുഷ്യരാല്‍ ഹിംസിക്കപ്പെട്ടുവരുന്നു. ഈ ഹിംസകളെല്ലാം മനുഷ്യര്‍ക്ക് സാധാരണ നിവാര്യങ്ങളും അവര്‍ മനപൂര്‍വ്വം ചെയ്തു വരുന്നവയുമാണ്. ഇതിലേയ്ക്ക് ആരെയെങ്കിലും കുറ്റപ്പെടുത്തീട്ടുണ്ടോ? കുറ്റപ്പെടുത്തുന്നുണ്ടോ? കേള്‍പ്പോരും കേള്‍വിയുമുണ്ടോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: