ആലപ്പുഴ: ഗൗഡ സാരസ്വത ബ്രാഹ്മണ സമുദായത്തിന്റെ ഉന്നമനത്തിന് പിന്തുണ നൽകുന്ന രാഷ്ട്രീയ പാർട്ടിക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ ജാതിയോ മതമോ നോക്കാതെ വോട്ട് നൽകാൻ ഗൗഡ സാരസ്വത ബ്രാഹ്മണ ഫെഡറേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റി തീരുമാനിച്ചു.
സംസ്ഥാന വർക്കിങ് പ്രസിഡന്റ് കായംകുളം ബിജു എൻ. പൈ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി തമ്പാനൂർ ഗോവിന്ദ നായ്ക്ക്, ഡോ. മുരളീധര ഷേണായി, ബാലകൃഷ്ണ കമ്മത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
മുന്നാക്ക വിഭാഗത്തിലെ പാവപ്പെട്ടവർക്ക് സാമ്പത്തിക സംവരണം നൽകുക, ആലപ്പുഴ ടിഡി മെഡിക്കൽ കോളേജിൽ ഉദ്യോഗ നിയമനത്തിലും അഡ്മിഷനിലും ജിഎസ്ബി സമുദായത്തിന് പ്രാതിനിധ്യം നൽകുക, കൊച്ചി ടിഡി സ്കൂൾ, കായംകുളം വിഠോബാ സ്കൂൾ എന്നിവയിൽ എയിഡഡ് പ്ലസ്ടു അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ യോഗം ഉന്നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: