കടുങ്ങല്ലൂര്‍: കടുങ്ങല്ലൂര്‍ പഞ്ചായത്തിലെ 21 വാര്‍ഡുകളിലും ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി അംഗത്തിനൊരുങ്ങുകയാണ്. എല്‍ഡിഎഫിന്റേയും യുഡിഎഫിന്റേയും ഭരണതകര്‍ച്ച ബിജെപിക്ക് ഭരണം ഉറപ്പാക്കുന്നു.
18.06 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കടുങ്ങല്ലൂര്‍ പഞ്ചായത്തില്‍ 2011 ലെ സെന്‍സെസ് പ്രകാരം 35,451 പേരാണ് ആകെ ജനസംഖ്യ. അതില്‍ ഈ വര്‍ഷം ആകെ 30,544 വോട്ടര്‍മാര്‍. പുരുഷവോട്ടര്മാര് 14,862, സ്ത്രീവോട്ടര്‍മാര്‍ 15,682.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 17 (മുസ്ലിം ലീഗ് സ്വതന്ത്രന്മാരുടെ പിന്തുണ അടക്കം) സീറ്റും എല്‍ഡിഎഫി ന് 2 ഉം, രണ്ടാംവാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ ബേബി സരോജവുമാണ് വിജയിച്ചത്. എടയാര്‍, ഉളിയന്നൂര്‍, കടയപ്പിള്ളി, ഈസ്റ്റ് കടുങ്ങല്ലൂര്‍ എന്നീ നാലുസ്ഥലങ്ങളില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. കടുങ്ങല്ലൂര്‍ നഗരസഭയില്‍ മാറി മാറി എല്‍ഡിഎഫ്, യുഡിഎഫ് സര്‍ക്കാര്‍ ഭരിച്ചിട്ടും ജനങ്ങള്‍ക്ക് നല്കിയ പല വാഗ്ദാനങ്ങളും പാലിക്കാന്‍ കഴിഞ്ഞില്ല. കടുങ്ങല്ലൂരിലെ പ്രധാന വിഷയങ്ങളില്‍ പ്രധാനമായി നിലനിര്‍ത്തുന്ന ഒന്നാണ് ഓഞ്ഞിത്തോട് വിഷയം, മാലിന്യ പ്രശ്നങ്ങള്‍, കടുങ്ങല്ലൂര്‍ പഞ്ചായത്തിന്റെ ഓഡിറ്റോറിയം അറ്റകുറ്റ പണികളുടെ പേരില്‍ വര്‍ഷങ്ങളായി അടച്ചിട്ടിരിക്കുകയാണ്.
കുടിവെള്ളം എത്തിക്കുന്നതിലും, റോഡുകളുടെ അറ്റകുറ്റപണികളിലും വന്‍ പരാജയമാണ് യുഡിഎഫ് ഭരണസമിതിക്ക് ഉണ്ടായത്. തെരുവു നായ്ക്കളുടെ ശല്യവും കടുങ്ങല്ലൂര്‍ നഗരസഭയില്‍ അംഗന്‍വാടികളുടെ പ്രവര്‍ത്തനങ്ങളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ നടത്തിപ്പു കാര്യങ്ങളിലും വന്‍ പരാജയമാണ് കടുങ്ങല്ലൂര്‍ പഞ്ചായത്ത് നേരിടുന്നത്.
ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനായാണ് ശ്മശാനത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മം മാത്രം നടത്തിയത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയത്ത് കടുങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ജിന്നാസും, കേരളത്തിന്റെ പൊതുമരാമത്തു വകുപ്പു മന്ത്രി ഇബ്രാഹിം കുഞ്ഞും ചേര്‍ന്ന് വന്‍ പ്രഹസനങ്ങള്‍ തന്നെയാണ് നടത്തിയത്. പലതും പ്രാവര്ത്തികമാകുമെന്നുള്ളത് കണ്ടറിയേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: