കൊച്ചി: ദേവീക്ഷേത്രങ്ങളെ ഭക്തിസാന്ദ്രമാക്കി നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കം. പ്രത്യേക പൂജകള്‍ക്കും സംഗീതോത്സവത്തിനും ക്ഷേത്രങ്ങളില്‍ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം, പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രം, ചോറ്റാനിക്കര ദേവീക്ഷേത്രം, തുഞ്ചന്‍പറമ്പ്, തിരുമാന്ധാംകുന്ന് ദേവീക്ഷേത്രം, പാറമേക്കാവ്, മണപ്പുള്ളി ദേവീക്ഷേത്രം തുടങ്ങി നൂറ് കണക്കിന് ക്ഷേത്രങ്ങളില്‍ ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു.
എടപ്പാളില്‍ തപസ്യയുടെ ആഭിമുഖ്യത്തില്‍ നവരാത്രി സംഗീതോത്സവത്തിനും തുടക്കമായി. അഗ്രഹാരങ്ങളില്‍ കൊലുബൊമ്മകള് അലങ്കാരം തീര്‍ത്തു. 20നാണ് പൂജവയ്പ്. 21ന് ദുര്‍ഗാഷ്ടമിയും 22ന് മഹാനവമിയും. 23ന് വിജയദശമി ദിനത്തില്‍ പൂജയെടുപ്പും എഴുത്തിനിരുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: