Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

യൂറോ 2016: അപരാജിതരായി ഇംഗ്ലണ്ടും ആസ്ട്രിയയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2015, 10:56 pm IST
inSports

ലണ്ടന്‍: യൂറോ 2016 യോഗ്യതാ ഫുട്‌ബോളില്‍ ഒരൊറ്റ മത്സരവും തോല്‍ക്കാതെയും സമനിലപാലിക്കാതെയും ഇംഗ്ലണ്ട് ഗ്രൂപ്പ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. ഗ്രൂപ്പ് ഇയിലാണ് ഇംഗ്ലണ്ടിന്റെ അപരാജിത തേരോട്ടം അരങ്ങേറിയത്. യോഗ്യതാ റൗണ്ടില്‍ മാറ്റുരച്ച ടീമുകളില്‍ എല്ലാ മത്സരങ്ങളും വിജയിച്ച ഏക ടീമും ഇംഗ്ലണ്ടാണ്. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഇന്നലെ ഇംഗ്ലണ്ട് മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ലിത്വാനിയയെ കീഴടക്കി.

സൂപ്പര്‍താരം വെയ്ന്‍ റൂണിയുടെ അഭാവത്തിലും കളംനിറഞ്ഞ ഇംഗ്ലണ്ട് പന്തടക്കത്തിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും എതിരാളികളേക്കാള്‍ മികവ് പുലര്‍ത്തി. കളിയുടെ 29-ാം മിനിറ്റില്‍ ഹാരി കെയ്‌ന്റെ പാസില്‍ നിന്ന് റോസ് ബാര്‍ക്ക്‌ലിയാണ് ആദ്യ ഗോള്‍ നേടിയത്. ബോക്‌സിന് പുറത്തുനിന്ന് പായിച്ച വലംകാലന്‍ ഷോട്ട് മുഴുനീളെ പറന്ന ലിത്വാനിയ ഗോളിയെ മറികടന്ന് പോസ്റ്റില്‍തട്ടി വലയില്‍ കയറി. ഇതിന് മുമ്പ് ഹാരി കെയ്‌ന്റെ രണ്ട് ഷോട്ടുകള്‍ ലിത്വാനിയ ഗോളി രക്ഷപ്പെടുത്തിയിരുന്നു. അഞ്ച് മിനിറ്റിനുശേഷം ഇംഗ്ലണ്ട് സെല്‍ഫ് ഗോളിന്റെ സഹായത്തോടെ ലീഡ് ഉയര്‍ത്തി. ആഡം ലല്ലാനയുടെ പാസ് സ്വീകരിച്ച് ഹാരി കെയ്ന്‍ പായിച്ച ഇടംകാലന്‍ ഷോട്ട് ഇടത്തേ പോസ്റ്റില്‍ത്തട്ടിത്തെറിച്ചു. ഇത് ക്ലിയര്‍ ചെയ്യാനുള്ള ശ്രമത്തിനിടെ ലിത്വാനിയന്‍ താരം അര്‍ലോസ്‌കിസിന്റെ കാലില്‍ത്തട്ടി വലയില്‍ കയറുകയായിരുന്നു. ഇതോടെ ആദ്യ പകുതിയില്‍ ഇംഗ്ലണ്ട് 2-0ന്റെ ലീഡ് നേടി.

പിന്നീട് കളിയുടെ 62-ാം മിനിറ്റില്‍ കെയ്ല്‍ വാക്കറുടെ പാസില്‍ നിന്ന് ചേംബര്‍ലെയ്‌നും ലക്ഷ്യം കണ്ടതോടെ ഇംഗ്ലണ്ടിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയായി. യൂറോ യോഗ്യതാ റൗണ്ടിന്റെ ചരിത്രത്തില്‍ എല്ലാ കളികളും വിജയിക്കുന്ന ആറാമത്തെ ടീമാണ് ഇംഗ്ലണ്ട്. മുന്‍പ് ഫ്രാന്‍സ് (രണ്ട് തവണ), ചെക്ക് റിപ്പബ്ലിക്ക്, സ്‌പെയിന്‍, ജര്‍മ്മനി എന്നീ ടീമുകളാണ് 100 ശതമാനം വിജയവുമായി യോഗ്യതനേടിയിട്ടുള്ളത്. മറ്റൊരു മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് 1-0ന് എസ്‌റ്റോണിയയെ പരാജയപ്പെടുത്തി. ഇഞ്ചുറിസമയത്ത് റാഗ്‌നര്‍ ക്ലാവ്‌നര്‍ സമ്മാനിച്ച സെല്‍ഫ് ഗോളാണ് സ്വിസിന് വിജയം നേടിക്കൊടുത്തത്. മറ്റൊരു കളിയില്‍ സ്ലോവനിയ 2-0ന് സാന്‍ മരിനോയെ കീഴടക്കി പ്ലേ ഓഫിന് യോഗ്യത നേടി.

ഗ്രൂപ്പ് ഇയിലെ അവസാന മത്സരത്തില്‍ നേരത്തെ തന്നെ യോഗ്യത ഉറപ്പാക്കിയവരും മുന്‍ ചാമ്പ്യന്മാരായ സ്‌പെയിനും വിജയം. എവേ മത്സരത്തില്‍ കരുത്തരായ ഉക്രെയിനെയാണ് സ്പാനിഷ് പട കീഴടക്കിയത്. 21-ാം മിനിറ്റില്‍ പെരസ് മാര്‍ട്ടിനസ് വിജയഗോള്‍ നേടി. മറ്റൊരു മത്സരത്തില്‍ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ സ്ലോവാക്യ അവസാന മത്സരത്തില്‍ ലക്‌സംബര്‍ഗിനെതിരെ 4-2ന്റെ വിജയം നേടി. സ്ലോവാക്യക്ക് വേണ്ടി ഹാംസിക്ക് ഇരട്ട ഗോള്‍ നേടി. സ്‌പെയിനിനോട് പരാജയപ്പെട്ടെങ്കിലും മൂന്നാം സ്ഥാനത്തുള്ള ഉക്രെയിന്‍ പ്ലേ ഓഫിന് യോഗ്യത നേടി.

ഗ്രൂപ്പ് ജിയില്‍ ചാമ്പ്യന്മാരായ ആസ്ട്രിയയുടെ കുതിപ്പ് തുടര്‍ന്നു. അവസാന മത്സരത്തില്‍ ലിച്ചന്‍സ്‌റ്റെയിനെ 3-0ന് ആസ്ട്രിയ തകര്‍ത്തു. യോഗ്യതാ റൗണ്ടില്‍ ഒരു മത്സരവും തോല്‍ക്കാതെയാണ് ആസ്ട്രിയ ഗ്രൂപ്പ് ചാമ്പ്യന്മാരായത്. കളിച്ച പത്ത് മത്സരങ്ങളില്‍ 9 വിജയവും ഒരു സമനിലയും അവര്‍ക്ക് സ്വന്തം. മറ്റൊരു മത്സരത്തില്‍ മോണ്ടനഗ്രോയെ 2-0ന് പരാജയപ്പെടുത്തി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി റഷ്യയും ബര്‍ത്ത് ഉറപ്പിച്ചു. മോള്‍ഡോവയെ 2-0ന് പരാജയപ്പെടുത്തി സ്വീഡന്‍ പ്ലേ ഓഫിനും അര്‍ഹത നേടി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗ്ലാദേശിലേക്കുള്ള ആദ്യ ബ്രോഡ്ഗേജ് പാസഞ്ചര്‍ റാക്ക് പൂര്‍ത്തിയായി

Samskriti

നമാമി 26: സാഹോദര്യം, സദ്ബുദ്ധി

Kerala

വീരപ്പന്‍മാര് അകത്തും ചാനല് പുറത്തൂന്ന് ലോക്കും ആകും ; ആ കുതിരയ്‌ക്ക് ഓട്ടമെങ്കിലും കിട്ടും…. അരുണ്‍ സെര്‍ എന്ത് ചെയ്യുമോ എന്തോ ; യുവരാജ്

Samskriti

രാമസ്പര്‍ശം 26: സമുദ്രത്തിനുമേല്‍ ഒരു പാലം

Kerala

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം; പതിനായിരക്കണക്കിന് യുവാക്കള്‍ വന്ദേമാതരം ആലപിക്കും

പുതിയ വാര്‍ത്തകള്‍

പൊതുയിടത്തിൽ അടിവസ്ത്രം മാത്രം ധരിച്ച് രേഖകളിൽ ഒപ്പുവെക്കുന്ന ആം ആദ്മി പാർട്ടി എം.എൽ.എ; കടുത്ത വിമർശനവുമായി ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത

ചിത്രരാമായണം 26: രാവണന്‍ പടക്കളത്തില്‍

ഇരുസഭകളും തുടങ്ങി; ലോക്‌സഭയിൽ പ്രതിപക്ഷം ബഹളം തുടരുന്നു; 2 മണിവരെ നിർത്തി

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതി പൊളിച്ചെഴുതുന്നു: കെ-ഡിസ്കിൽ നിന്ന് കുടുംബശ്രീയെ ഒഴിവാക്കി സർക്കാർ ഉത്തരവ്

നോര്‍ക്ക റൂട്ട്‌സ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേരാന്‍ സപ്തംബര്‍ 18 വരെ അവസരം

വീര സവര്‍ക്കറെ തടവിലിട്ട ആന്‍ഡമാനിലെ സെല്ലുലാര്‍ ജയില്‍

ആ ചോദ്യത്തിന് ഉത്തരം സവര്‍ക്കര്‍ എന്നുതന്നെ, സര്‍ക്കാരിന് ഇഷ്ടമല്ലെങ്കിലും ചരിത്രം മാറില്ല

GeM 10 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍; പൊതു സംഭരണത്തിലെ ഡിജിറ്റല്‍ വിപ്ലവം

സവര്‍ക്കര്‍ വിരോധികള്‍ക്ക് സമനില തെറ്റുമ്പോള്‍

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.