തൊടുപുഴ: ജില്ലാ ആശുപത്രിയായി ഉയര്‍ത്തിയ തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടറില്ല. കഴിഞ്ഞമാസമാണ് മന്ത്രിസഭ പ്രത്യേക അനുമതി നല്കി ജില്ലാ ആശുപത്രിയായി താലൂക്ക് ആശുപത്രിയെ ഉയര്‍ത്തിയത്.ഇവിടെ എത്തുന്ന രോഗികള്‍ക്ക് വെണ്ട സൗകര്യങ്ങള്‍ നാളിതുവരെ ചെയ്യാന്‍ അധികാരികള്‍ തയ്യാറായിട്ടില്ല. ഇന്നലെ രാവിലെ ജനറല്‍ വിഭാഗത്തിലും ക്യാഷ്വാലിറ്റിയിലുമായി ആകെ ഉണ്ടായിരുന്നത് ഒരു ഡോക്ടര്‍ മാത്രം. നൂറുകണക്കിന് രോഗികള്‍ കാത്തിരിക്കുമ്പോഴും ഡോക്ടറുടെ സേവനം യഥാസമയത്ത് ലഭ്യമാക്കാന്‍ അധികൃതര്‍ക്കായില്ല. നിര്‍ദ്ധനരായ നൂറുകണക്കിനാളുകള്‍ ഡോക്ടറെ കാണാന്‍ കാത്തുനില്ക്കുമ്പോഴും രണ്ടിടങ്ങളിലുമായി ഡോക്ടര്‍ ഓടി നടക്കുകയായിരുന്നു. നിരവധി ആളുകളാണ് ചികിത്സലഭിക്കാന്‍ വൈകുന്നതു മൂലം കഷ്ടത അനുഭവിക്കുന്നത്. രാത്രിയിലും ഇവിടുത്തെ സ്ഥിതി മാറ്റമല്ല. ഡോക്ടര്‍ ഉണ്ടെങ്കിലും ആവശ്യത്തിന് ഡ്യൂട്ടി നഴ്സ് ഇല്ലാത്തതും ഈ സമയങ്ങളില്‍ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളെ കുത്തഴിഞ്ഞതാക്കുന്നു. അടിയന്തിരമായി അധികൃതര്‍ ഇടപ്പെട്ട് പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാണ് രോഗികളുടെയും അവര്‍ക്കൊപ്പം എത്തുന്നവരുടെയും ആവശ്യം. മണിക്കൂറുകള്‍ കാത്തുനിന്നാലും ഡോക്ടറെ കാണാനാവുന്നില്ലെന്നും ഇവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: