ആലപ്പുഴ: ബിഎംഎസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്ഥാപക നേതാവ് ദത്തോപാന്ത് ഠേംഗ്ഡിജി അനുസ്മരണ സമ്മേളനം ഇന്ന് രാവിലെ 10.30ന് ആലപ്പുഴ ഐശ്വര്യ ഓഡിറ്റോറിയത്തില്‍ നടക്കും. ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എം.പി. ഭാര്ഗ്ഗവന് ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് സഹപ്രാന്ത പ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ബിഎംഎസ് ജില്ലാ പ്രസിഡന്റ് ബി. രാജശേഖരന് അദ്ധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി സി.ജി.ഗോപകുമാര്‍ സ്വാഗതവും ആലപ്പുഴ മേഖലാ സെക്രട്ടറി അനിയന് സ്വാമിച്ചിറ നന്ദിയും പറയും
പ്രതികരിക്കാൻ ഇവിടെ എഴുതുക: