മാവേലിക്കര: കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ബിജെപിയെ വര്ഗീയവിഷമായി ചിത്രീകരിച്ച് കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് കെപിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി റ്റി.വി. ബാബു പറഞ്ഞു. ചെന്നിത്തലയില്‍ നടന്ന ദേശീയ ജനാധിപത്യ സഖ്യം തെരെഞ്ഞെടുപ്പ് കണ്വന്ഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള ജനത സത്യം മനസിലാക്കിയിരിക്കുന്നു. പുന്നപ്ര-വയലാറിലും മറ്റും ഈഴവ-പട്ടികജാതി വിഭാഗക്കാര്‍ വെടിയേറ്റ് മരിച്ചു വീണാണ് കമ്മ്യൂണിസ്റ്റ് വളര്‍ന്നത്. എന്നാല്‍ ഇന്ന് കമ്മ്യൂണിസ്റ്റ് മേലാളന്മാര് ഇത് മറന്നിരിക്കുന്നു.
ഹിന്ദു സമൂഹത്തിന്റെ പുതിയ സഖ്യം രൂപപ്പെടുന്നതില്‍ ആശങ്കപൂണ്ട മുന്നണികള്‍ വെള്ളാപ്പള്ളി നടേശനെ കൊലപാതകിയാക്കി ചിത്രീകരിക്കാന്‍ ശ്രമിച്ചാല്‍ ജനത പൊറുക്കില്ല. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ പുതിയ സഖ്യത്തിന്റെ ഗവണ്മെന്റായിരിക്കും നിലവില്‍ വരുന്നതെന്നും അദ്ദേഹം പറഞ്ഞു. എസ്എന്‍ഡിപി മാവേലിക്കര യൂണിയന് പ്രസിഡന്റ് സുഭാഷ് വാസു അദ്ധ്യക്ഷത വഹിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: