മുഹമ്മ: ശിവഗിരീസ്വര ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം 14ന് ആരംഭിച്ച് 23ന് സമാപിക്കും. 14ന് വൈകിട്ട് ഏഴിന് ഭദ്രദീപപ്രകാശനവും അനുഗ്രഹ പ്രഭാഷണവും സ്വാമി അസ്പര്‍ശാനന്ദ നിര്‍വ്വഹിക്കും. 21ന് പൂജവയ്പ്, വൈകിട്ട് 7ന് പ്രഭാഷണം, 22ന് വൈകിട്ട് 7.30ന് പ്രഭാഷണം, 23ന് വിജയദശമി ആഘോഷങ്ങള്‍, രാവിലെ 8ന് വിദ്യാരംഭം, പൂജയെടുപ്പ്.
കാവുങ്കല്‍ ദേവീക്ഷേത്രത്തില്‍ നവാഹയജ്ഞത്തിന് ഇന്ന് തുടക്കമാകും. വൈകിട്ട് 7ന് രാജേന്ദ്രന് വസുന്ധരാലയം ഭദ്രദീപം തെളിയിക്കും. ചേപ്പാട് ഹരികുമാറാണ് യജ്ഞാചാര്യന്‍. ദിവസവും രാവിലെ ഗണപതിഹോമം, ലളിതാസഹസ്രനാമം, ലളിതോപാഖ്യാനം എന്നിവയുണ്ടാകും. 22ന് രാവിലെ 10ന് നവഗ്രഹശാന്തി ഹവനം, 23ന് അവഭൃഥസ്നാനം.
തുമ്പോളി: കൊമ്മാട്ടി, ശ്രീനാരായണഗുരു സ്മാരക സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന നവരാത്രി ആഘോഷങ്ങള്‍ക്ക് 14ന് തുടക്കമാകും. വൈകിട്ട് 6.30ന് സാജന് പള്ളുരുത്തി ഉദ്ഘാടനം ചെയ്യും. എ.കെ. ചെല്ലപ്പന് സ്മാരക നാടകോത്സവം ആര്‍ട്ടിസ്റ്റ് സുജാതന്‍ നിര്‍വ്വഹിക്കും.
ആലപ്പുഴ: ആലിശ്ശേരി ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവവും ദേവീഭാഗവത നവാഹയജ്ഞത്തിന് ഇന്ന് തുടക്കം. വൈകിട്ട് 7ന് ഭദ്രദീപ പ്രകാശനം നടത്തും. ചേര്‍ത്തല ഗണേശ് കുമാറിന്റെ നേതൃത്വതതിലാണ് നവാഹയജ്ഞം നടക്കുന്നത്. ഇതോടനുബന്ധിച്ച് 22ന് രാവിലെ 11ന് 108 സ്ത്രീകള്‍ക്ക് വസ്ത്രം നല്കി ആദരിക്കുന്ന മാതൃവന്ദനം സംഘടിപ്പിക്കും.
തുറവൂര്‍: തിരുമല ദേവസ്വം ലക്ഷ്മീനൃസിംഹ ക്ഷേത്രത്തില്‍ തുറവൂര്‍ ഗ്രാമ ഗൗഢസാരസ്വത ബ്രാഹ്മണ മഹാജനയോഗത്തിന്റെ ആഭിമുഖ്യത്തില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം കുറിക്കും. എല്ലാ ദിവസവും വൈകിട്ട് ശ്രീവേങ്കടാചല മാഹാത്മ്യം പാരായണവും, പ്രഭാഷണവും തുടര്‍ന്ന് ബൃഹത് ലക്ഷ്മീപൂജയും നടക്കും. പുരോഹിതന്മാരായ ജി. സോമകുമാര്ഭട്ട്, വി. ബാലകൃഷ്ണഭട്ട് എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. ആഘോഷങ്ങള്‍ക്ക് രക്ഷാധികാരി എസ്സ്. രാജ്കുമാര്, പ്രസിഡന്റ് എ. നന്ദകുമാര്‍, കണ്‍വീനര്‍ രാംകുമാര്കിണി, സെക്രട്ടറി ജി. ബാലകൃഷ്ണഷേണായി എന്നിവര്‍ നേതൃത്വം നല്‍കും.
ചേര്‍ത്തല: പള്ളിപ്പുറം കടമ്പനാകുളങ്ങര ക്ഷേത്രത്തിലെ ദേവീഭാഗവത നവാഹയജ്ഞം പതിമൂന്നിന് ആരംഭിച്ച് ഇരുപത്തിമൂന്നിന് സമാപിക്കും. 13 ന് രാവിലെ എട്ടിന് അഖണ്ഡനാമജപം. വൈകിട്ട് മൂന്നിന് കളവംകോടം ശക്തീശ്വരം ക്ഷേത്രത്തില്‍ നിന്നും ദീപശിഖ പ്രയാണം ആരംഭിക്കും. 6.30 ന് നടക്കുന്ന ജ്ഞാനസദസ് വെറ്റിനറി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.ബി. അശോക് ഉദ്ഘാടനം ചെയ്യും. എസ്എന്‍ഡിപി യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.ടി. മന്മഥന് അദ്ധ്യക്ഷത വഹിക്കും. 19 ന് വൈകിട്ട് അഞ്ചിന് സര്‍വൈശ്വര്യപൂജ എസ്.എന്‍ ട്രസ്റ്റ് ബോര്‍ഡ് അംഗം വി.എന്‍.ബാബു ഭദ്രദീപ പ്രകാശനം നിര്‍വഹിക്കും. 20 ന് വൈകിട്ട് അഞ്ചിന് നടക്കുന്ന മാതൃപൂജയ്ക്ക് വനിതാ കമ്മീഷന് അംഗം ഡോ.ജെ. പ്രമീളാ ദേവി ദീപം തെളിക്കും. 21 ന് രാവിലെ പതിനൊന്നിന് വിജ്ഞാന പ്രഭാഷണം. വൈകിട്ട് 5.30 ന് ഭൂമി പൂജ. 22 ന് ഉച്ചയ്ക്ക് 12 ന് തുളസീപൂജ. വൈകിട്ട് മൂന്നിന് അവഭൃഥ സ്നാനം. 23 ന് രാവിലെ അറിന് വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിക്കും. ഡോ. അമൃത നേതൃത്വം നല്‍കും.
ചേര്‍ത്തല: എസ്എല്‍ പുരം പൂപ്പള്ളിക്കാവ് ദേവീക്ഷേത്രത്തിലെ നവരാത്രി ഉത്സവവും, ദുര്‍ഗാപൂജയും, വിദ്യാരംഭവും ഇന്ന് ആരംഭിക്കും ഇരുപത്തിമൂന്നിന് സമാപിക്കും. വൈകിട്ട് 7.15 ന് നവരാത്രി മണ്ഡപത്തില്‍ ദേവസ്വം പ്രസിഡന്റ് ഇ.കെ. ശശികുമാര്‍ ഭദ്രദീപം തെളിക്കും. 23 ന് ലളിതാ സഹസ്രനാമജപം. 6.15 ന് സരസ്വതി പൂജ. തുടര്‍ന്ന് സരസ്വതി മന്ത്ര പുഷ്പാഞ്ജലി, പൂജയെടുപ്പ്. ഏഴിന് ഇ.ജി. ബാബു കുട്ടികളെ എഴുത്തിനിരുത്തും. 7.30 ന് സംഗീത സദസ്.
ചേര്‍ത്തല: കടക്കരപ്പള്ളി പടിഞ്ഞാറേ കൊട്ടാരം ദേവീക്ഷേത്രത്തില്‍ ദേവീഭാഗവത നവാഹയജ്ഞവും നവരാത്രി സംഗീതോത്സവവും വിജയദശമി ആഘോഷവും പതിമൂന്നിന് ആരംഭിച്ച് 23 ന് സമാപിക്കും. 13 ന് വൈകിട്ട് ഏഴിന് ദീപാരാധന. തുടര്‍ന്ന് മുന്‍ ശബരിമല, ആറ്റുകാല്‍ മേല്‍ശാന്തി നീലകണ്ഠന് നമ്പൂതിരി ഭദ്രദീപ പ്രകാശനം നിര്‍വഹിക്കും. 19 ന് രാവിലെ 7.30 ന് പാരായണം. ഉച്ചയ്ക്ക് 12 ന് പ്രഭാഷണം. വൈകിട്ട് അഞ്ചിന് തുളസീപൂജ. ഏഴിന് ഭജന. 20 ന് രാവിലെ ആറിന് ലളിതാസഹസ്രനാമ ജപം. 11 ന് പുടവപൂജ, നവഗ്രഹപൂജ. വൈകിട്ട് 7.30 ന് സംഗീതസദസ്. 21 ന് ഉച്ചയ്ക്ക് 12 ന് പ്രഭാഷണം. വൈകിട്ട് 6.30 ന് ദീപാരാധന. 7.30 ന് സംഗിതസദസ്. 22 ന് രാവിലെ 7.30 ന് പാരായണം. ഉച്ചയ്ക്ക് 12 ന് പാരായണ സമര്‍പ്പണം പ്രഭാഷണം. വൈകിട്ട് അഞ്ചിന് സംഗീതാരാധന. ഏഴിന് ദീപാരാധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: