മാവേലിക്കര: ചെന്നിത്തല പഞ്ചായത്തില്‍ ബിജെപി, എസ്എന്‍ഡിപി, കെപിഎംഎസ് തുടങ്ങിയ സമുദായ സംഘടനകളെ പങ്കെടുപ്പിച്ച് ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ആദ്യ തെരഞ്ഞടുപ്പ് കണ്വന്ഷന് ഇന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഉദ്ഘാടനം ചെയ്യും.
രാവിലെ 11ന് ചെന്നിത്തല കല്ലുംമൂട് മാര്‍ത്തോമ പാരിഷ് ഹാളിലാണ് പരിപാടി.
മാവേലിക്കര എസ്എന്‍ഡിപി യൂണിയന് പ്രസിഡന്റ് സുഭാഷ് വാസു അദ്ധ്യക്ഷത വഹിക്കും. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി. രമേശ്, കെപിഎംഎസ് സംസ്ഥാന സെക്രട്ടറി റ്റി.വി. ബാബു എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും.
ബിജെപി ജില്ലാ പ്രസിഡന്റ് വെള്ളിയാംകുളം പരമേശ്വരന്, സെക്രട്ടറി ജയദേവന്, കലാ സാംസ്കാരിക വിഭാഗം സംസ്ഥാന കണ്‍വീനര്‍ ഗോപന് ചെന്നിത്തല, ബിഎംഎസ് ജില്ലാ ജോ: സെക്രട്ടറി പി.ശ്രീകുമാര്‍, ബി. കൃഷ്ണകുമാര്‍, മാവേലിക്കര എസ്എന്‍ഡിപി യൂണിയന് സെക്രട്ടറി ബി.സുരേഷ് ബാബു, പുഷ്പാശശികുമാര്, ജ്യോതി മധു, കെ.സദാശിവന്‍പിള്ള എന്നിവര്‍ പ്രസംഗിക്കും. പ്രാദേശിക തലങ്ങളിലെ എസ്എന്‍ഡിപി- ബിജെപി തെരഞ്ഞെടുപ്പ് സഖ്യത്തിന് എസ്എന്‍ഡിപി യോഗത്തിന്റെ ഔദ്യോഗിക പിന്തുണ വ്യക്തമാക്കുന്നതാണ് വെള്ളാപ്പള്ളി പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: