പാറ്റ്ന: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ശുദ്ധ തട്ടിപ്പ് കാരനാണെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് . ലാലു നിതീഷിന്റെ വലയില്‍ കുടുങ്ങിക്കിടക്കുകയാണെന്നും മുലായം സിംഗ് യാദവ് പറഞ്ഞു. കൈമൂരിലെ ബാഭുവയില് തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
കാലിത്തീറ്റ കുംഭകോണത്തില്‍ തന്നെ കുടുക്കിയ നിതീഷിനൊപ്പം നില്ക്കാന് ലാലുവിന് എങ്ങനെ കഴിയുന്നെന്ന് മുലായം അത്ഭുതം പ്രകടിപ്പിച്ചു. ലാലുവിന്റെ രാഷ്ട്രീയ ഭാവി തന്നെ അപകടത്തിലാക്കിയ കേസ് ചമച്ച നിതീഷിനെ അംഗീകരിക്കുന്നതിന് പിന്നില്‍ സ്ഥാപിത താത്പര്യങ്ങളുണ്ടെന്നും മുലായം ചൂണ്ടിക്കാട്ടി .
പത്ത് വര്‍ഷം കൊണ്ട് നിതീഷ് എന്ത് വികസനമാണ് ബീഹാറില്‍ കൊണ്ടുവന്നതെന്നും മുലായം ചോദിച്ചു.സോഷ്യലിസ്റ്റ് ചേരിയെ തകര്‍ക്കുകയാണ് ലാലുവും നിതീഷും ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബിജെപിക്കെതിരെയെന്ന പേരില്‍ ഉയര്‍ത്തിക്കൊണ്ടു വന്ന ജനത പരിവാര്‍ സീറ്റ് വിഭജനത്തിലുണ്ടായ പൊരുത്തക്കേടുകളെ തുടര്‍ന്ന് തകര്‍ന്നിരുന്നു. തെരഞ്ഞെടുപ്പില്‍ എസ് പി ക്ക് അഞ്ച് സീറ്റുകള്‍ മാത്രം അനുവദിച്ചതാണ് തകര്‍ച്ചയ്ക്ക് കാരണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: