Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

നൂറ് കോടിയുടെ പദ്ധതി എങ്ങുമെത്തിയില്ല ; ഡ്രെയിനേജ് മാലിന്യവുമായി പാര്‍വതീ പുത്തനാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2015, 11:45 pm IST
in Thiruvananthapuram

പേട്ട: പാര്‍വതീ പുത്തനാറിന്റെ നവീകരണ വികസനത്തിനായി അനുവദിച്ച നൂറ് കോടിയുടെ പദ്ധതി അവതാളത്തില്‍. 1998ല്‍ ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ആറ്റിലെ മാലിന്യ നിര്‍മാര്‍ജനത്തിനായി ലോകാരോഗ്യ സംഘടനയില്‍ നിന്ന് നൂറ് കോടി സംസ്ഥാനത്തിന് ലഭിച്ചത്. എന്നാല്‍ മാലിന്യ നിര്‍മാര്‍ജനത്തിന് പകരം മണല്‍ കടത്തിനാണ് പാര്‍വതീ പുത്തനാര്‍ വേദിയായത്. ചെളിനീക്കം ചെയ്യാനെന്ന വ്യാജേന വന്‍ തോതില്‍ ആറ്റില്‍ നിന്ന് മണല്‍ കടത്തി പദ്ധതി അട്ടിമറിക്കുകയാണ് ഉണ്ടായത്.

ചാക്കയിലാണ് നവീകരണങ്ങള്‍ക്ക് മുഖ്യമന്ത്രിയായിരുന്നു നായനാര്‍ തുടക്കം കുറിച്ചത്. ചെളിവാരാന്‍ കൊണ്ടുവന്ന ഡ്രെഡ്ജ്ജിംഗ് ബോട്ടിനെ ആഴ്ചകള്‍ക്കുള്ളില്‍ തന്നെ പൊളിച്ചടുക്കി സ്വകാര്യ മണല്‍ ലോബിയുടെ ജെസിബിക്ക് വരാനുള്ള അവസരം ഒരുക്കിക്കൊടുത്തുകൊണ്ടായിരുന്നു ക്രമക്കേടുകള്‍ക്ക് തുടക്കം. ചാക്കയില്‍ തുടങ്ങിയ ശുചീകരണം പൂര്‍ത്തിയാക്കാതെ ജെസിബിയടക്കമുള്ള യന്ത്രസാമഗ്രികള്‍ പൗണ്ട് കടവിലേക്ക് മാറ്റിയാണ് മണല്‍ക്കടത്ത് തുടങ്ങിയത്. നിയമാനുസൃതമുള്ള പാസ് പ്രകാരം ലോഡൊന്നിന് ആയിരം രൂപയാണ് ഇറിഗേഷന്‍ വകുപ്പ് ഈടാക്കിയത്. ഒരു പാസ്സ് ഉപയോഗിച്ച് പ്രതിദിനം പത്തോളം ടിപ്പറുകളില്‍ മണല്‍ കടത്തിവന്നു. അനുവദനീയമായ ഒന്നര മീറ്റര്‍ താഴ്ചയെക്കാള്‍ ആറ് മീറ്ററിലധികം ആഴത്തിലാണ് മണല്‍ ഖനനം നടത്തിയത്. സമീപത്തുണ്ടായിരുന്ന മണല്‍ കൂനവരെ വാരി ആറ്റിലിട്ട് കഴുകി വൃത്തിയാക്കി ടിപ്പറുകളില്‍ കടത്തി. അനധികൃതമായ മണലെടുപ്പില്‍ വിഎസ്എസ്‌സി മതില്‍ തകര്‍ച്ചാഭീഷണിയിലായി. വിഎസ്എസ്‌സി അധികൃതരുടെ പരാതിയുടെ തുടര്‍ന്ന് കോടതി സ്റ്റേ പുറപ്പെടുവിച്ചതോടെയാണ് ഇവിടത്തെ മണല്‍ കടത്ത് നിലച്ചത്. മണലെടുപ്പിലുള്ള ക്രമക്കേടുകളെക്കുറിച്ച് പരാതികള്‍ വ്യാപകമായിരുന്നിട്ടും അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല.

ഇ.കെ. നായനാര്‍ക്ക് ശേഷം എ.കെ. ആന്റണിയും വി.എസ്. അച്യുതാനന്ദനും ഉമ്മന്‍ചാണ്ടി രണ്ട് പ്രാവശ്യവും സംസ്ഥാനം ഭരിച്ചപ്പോഴും നൂറ് കോടി നിശബ്ദതയിലായിരുന്നു. ഫണ്ട് തട്ടിയെടുക്കാനുള്ള ഇടതുവലത് മുന്നണികളുടെ ആസൂത്രിതമായ നവീകരണമാണ് പാര്‍വതീ പുത്തനാറില്‍ നടന്നതെന്ന് പരക്കെയുള്ള ആക്ഷേപം. നൂറ് കോടിയുടെ പദ്ധതി നിലനില്‍ക്കുമ്പോള്‍ 2011 ലും 12 ലുമായി കരിക്കകത്തും ചാന്നാങ്കരയിലും സ്‌കൂള്‍ വാന്‍ മറിഞ്ഞ് ദുരന്തമുണ്ടായപ്പോള്‍ ലക്ഷങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുവദിച്ചു. ഇപ്പോള്‍ തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് മൂന്നാറ്റുമുക്ക് മുതല്‍ ആക്കുളം വരെയുള്ള ശുചീകരണത്തിന് 68 ലക്ഷമാണ് അനുവദിച്ചിരിക്കുന്നത്. ശുചീകരണ പ്രവര്‍ത്തനങ്ങളൊന്നും ഇതുവരെയും പൂര്‍ത്തിയായിട്ടില്ല. ഇത്തരത്തില്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കോടികള്‍ പാര്‍വതീ പുത്തനാറിന്റെ നവീകരണങ്ങള്‍ക്കായി ഒഴുക്കിയിട്ടും പുത്തനാര്‍ ഇന്നും ഡ്രെയിനേജ് മാലിന്യങ്ങളുടെ ചുഴിയില്‍ തന്നെയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

Kerala

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

India

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)
India

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

India

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

പുതിയ വാര്‍ത്തകള്‍

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

സന്യാസിയെ കൊന്ന മുഹമ്മദ് ഇസ്രയേല്‍ യുപിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ലൗജിഹാദിനിരയായ 15 കാരിയ്‌ക്ക് ക്രൂരപീഡനം ; ഒടുവിൽ ജീവനൊടുക്കി ; സംഭവം മറച്ച് വച്ച് പ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ച പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

ഇന്ത്യ ദീർഘദൂര കര ആക്രമണ ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചെന്ന് ഡിആർഡിഒ

നിക്ഷേപ തട്ടിപ്പ് അന്വേഷണത്തിൽ 129 അക്കൗണ്ടുകളിലായി 18.4 കോടി രൂപ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു

റോഡിലെ എ ഐ ക്യാമറ: 36.95 കോടി കിട്ടാനുണ്ടെന്ന് കരാറുകാരന്‍, സര്‍ക്കാരിന്‌റെ വിശദീകരണം തേടി ഹൈക്കോടതി

കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളിക്ക് മലമ്പനി

പാഞ്ചജന്യം ഭാരതം ശ്രീരാമസാഗരം ഗ്ലോബല്‍ ഫെസ്റ്റിവല്‍ 2026 ദേശീയ സംഘാടക സമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.