ന്യൂദല്‍ഹി: ന്യൂസിലന്‍ഡിനെതിരായ നാലു മത്സര ഹോക്കി പരമ്പര ഇന്ത്യയ്ക്ക്. അവസാന മത്സരം 1-1ന് സമനിലയിലായതോടെയാണ് 2-1ന് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ആദ്യ കളി തോറ്റ ശേഷം അടുത്ത രണ്ടു കളികളും ജയിച്ച് ഇന്ത്യയുടെ തിരിച്ചുവരവ്.
ക്രൈസ്റ്റ്ചര്‍ച്ചില്‍ നടന്ന അവസാന മത്സരത്തില്‍ 41ാം മിനിറ്റില്‍ നിക് റോസിലൂടെ കിവികള്‍ മുന്നില്‍. രണ്ടു മിനിറ്റിനു ശേഷം എസ്.വി. സുനില്‍ ഇന്ത്യയെ ഒപ്പമെത്തിച്ചു. ഫീല്‍ഡ് ഗോളിലാണ് റോസ് ആതിഥേയരെ മുന്നിലെത്തിച്ചത്. ഗോള്‍വീണ ശേഷമുള്ള അടുത്ത നീക്കത്തിലൂടെ സുനില്‍ മറുപടിയും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: