Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കഥ തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2015, 10:49 pm IST
inSports

കാണ്‍പൂര്‍: ക്രിക്കറ്റ് കളിത്തട്ടില്‍ ഇന്ത്യയുടെ കഥ മാറ്റമില്ലാതെ തുടരുന്നു. അവസാന നിമിഷങ്ങളില്‍ കലമുടയ്‌ക്കുന്ന സമീപനം ഗ്രീന്‍ പാര്‍ക്കിലും ആവര്‍ത്തിച്ചപ്പോള്‍ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് അഞ്ചു റണ്‍ തോല്‍വി. ഇതോടെ ദക്ഷിണാഫ്രിക്കന്‍ ദേശീയ ടീമിനോട് മൂന്നു മത്സരം കളിച്ചിട്ടും ജയം മാത്രം ഇന്ത്യയുടെ വഴിയിലെത്തിയില്ല.

നായകന്‍ എ.ബി. ഡിവില്ലേഴ്‌സിന്റെ കരുത്തില്‍ (73 പന്തില്‍ പുറത്താകാതെ 104) 303 എന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയ സന്ദര്‍ശകര്‍ക്കെതിരെ രോഹിത് ശര്‍മയുടെ പോരാട്ടവീര്യത്തില്‍ (133 പന്തില്‍ 150) ജയത്തിനടുത്തു വരെയെത്തി ഇന്ത്യ. എന്നാല്‍, നാല്‍പ്പത്തിയേഴാം ഓവറില്‍ രോഹിത്തിനെ റിട്ടേണ്‍ ക്യാച്ചിലൂടെ മടക്കി ഇമ്രാന്‍ താഹിര്‍ സന്ദര്‍ശകരെ മത്സരത്തിലേക്ക് മടക്കിക്കൊണ്ടുവന്നു. ഡിവില്ലേഴ്‌സ് കളിയിലെ താരം.

ടോസ് നേടി ബാറ്റിങ് തുടങ്ങിയ ദക്ഷിണാഫ്രിക്കയെ ഡിവില്ലേഴ്‌സും ട്വന്റി20 നായകന്‍ ഹാഫെ ഡ്യുപ്ലെസിസുമാണ് (62) ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്.

അഞ്ചു ഫോറും ആറു സിക്‌സറും പറത്തി ഡിവില്ലേഴ്‌സ് കരിയറിലെ ഇരുപതാം ശതകം കുറിച്ചു. ഇന്നിങ്‌സിലെ അവസാന പന്ത് ഗ്യാലറിയിലേക്ക് പറത്തിയാണ് നായകന്‍ നൂറ് തികച്ചത്. 19 പന്തില്‍ പുറത്താകാതെ 35 റണ്‍സ് അടിച്ച ഫര്‍ഫാന്‍ ബെഹര്‍ദെയ്ന്‍ സ്‌കോറിങ് വേഗമുയര്‍ത്തി. ഹാഷിം അംല (37), ക്വിന്റണ്‍ ഡി കോക്ക് (29) എന്നിവരും സംഭാവന നല്‍കി. ഇന്ത്യയ്‌ക്കായി അമിത മിശ്ര, ഉമേഷ് യാദവ് എന്നിവര്‍ രണ്ടു വീതവും, അശ്വിന്‍ ഒന്നും വിക്കറ്റെടുത്തു. പരിക്കു മൂലം അശ്വിന് മുഴുവന്‍ ഓവറും എറിയാനാകാതിരുന്നതും തിരിച്ചടി.

ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്‌ക്ക് രോഹിതും ശിഖര്‍ ധവാനും (23) ഭേദപ്പെട്ട തുടക്കം നല്‍കി. ശിഖറിനു പകരമെത്തിയ അജിങ്ക്യ രഹാനെയ്‌ക്കൊപ്പം (60) ചേര്‍ന്നാണ് രോഹിത് ഇന്നിങ്‌സ് കെട്ടിപ്പടുത്തത്. രണ്ടാം വിക്കറ്റില്‍ 149 റണ്‍സ് ചേര്‍ത്തു കൂട്ടുകെട്ട്. ട്വന്റി20യില്‍ നിന്ന് മാറ്റിനിര്‍ത്തിയത് ചോദ്യം ചെയ്തു താരം ഈ പ്രകടനത്തിലൂടെ. വിരാട് (11) വീണ്ടും നിരാശപ്പെടുത്തി. ധോണിയും (31) കഴിവിനൊത്ത് ബാറ്റേന്തിയെങ്കിലും അവസാന ഓവറില്‍ മടങ്ങി.

ലോക ക്രിക്കറ്റിലെ മികച്ച ഫിനിഷറെന്ന പദവിക്ക് കോട്ടം തട്ടുന്ന രീതിയിലായിരുന്നു ഇന്ത്യന്‍ നായകന്റെ ഇന്നിങ്‌സ്. കാഗിസോ റബഡ എറിഞ്ഞ അവസാന ഓവറില്‍ നായകന്‍ മടങ്ങി. റണ്ണുയര്‍ത്താനുള്ള ശ്രമത്തിനിടെ അവസാനം വിക്കറ്റുകള്‍ ഇടയ്‌ക്കിടെ പൊലിഞ്ഞു. ബാറ്റു കൊണ്ടും പന്തു കൊണ്ടും സ്റ്റുവര്‍ട്ട് ബിന്നി സമ്പൂര്‍ണ പരാജയമായതും തിരിച്ചടിയായി. സന്ദര്‍ശകര്‍ക്കായി റബഡ, താഹിര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തപ്പോള്‍, സ്റ്റെയ്ന്‍, ബെഹര്‍ദെയ്ന്‍, മോര്‍ക്കല്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റ്. ട്വന്റി20 പരമ്പര നേടിക്കൊടുത്ത ജെ.പി. ഡുമിനി പരാജയമായി.

സ്‌കോര്‍ബോര്‍ഡ്

ദക്ഷിണാഫ്രിക്ക

ക്വിന്റണ്‍ ഡി കോക്ക് സി റെയ്‌ന ബി അശ്വിന്‍ 29, ഹാഷിം അംല ബി മിശ്ര 37, ഹാഫെ ഡ്യുപ്ലെസിസ് എല്‍ബിഡബ്ല്യു ബി ഉമേഷ് 62, എ.ബി. ഡിവില്ലേഴ്‌സ് നോട്ടൗട്ട് 104, ഡേവിഡ് മില്ലര്‍ സ്റ്റംപ്ഡ് ധോണി ബി ഉമേഷ് 13, ജെ.പി. ഡുമിനി സി ധോണി ബി ഉമേഷ് 15, ഫര്‍ഹാന്‍ ബെഹര്‍ദെയ്ന്‍ നോട്ടൗട്ട് 35, എക്‌സ്ട്രാസ് എട്ട്, ആകെ 50 ഓവറില്‍ അഞ്ചു വിക്കറ്റിന് 303.

വിക്കറ്റ് വീഴ്ച: 1-45, 2-104, 3-152, 4-197, 5-238.

ബൗളിങ്: ഭുവനേശ്വര്‍ കുമാര്‍ 10-0-67-0, ഉമേഷ് യാദവ് 10-0-71-2, ആര്‍. അശ്വിന്‍ 4.4-0-14-1, അമിത് മിശ്ര 10-0-47-2, സ്റ്റുവര്‍ട്ട് ബിന്നി 8-0-63-0, സുരേഷ് റെയ്‌ന 7-0-37-0, വിരാട് കോഹ്‌ലി 0.2-0-1-0.

ഇന്ത്യ

രോഹിത് ശര്‍മ സി ആന്‍ഡ് ബി താഹിര്‍ 150, ശിഖര്‍ ധവാന്‍ എല്‍ബിഡബ്ല്യു ബി മോര്‍ക്കല്‍ 23, അജിങ്ക്യ രഹാനെ സി മില്ലര്‍ ബി ബെഹര്‍ദെയ്ന്‍ 60, വിരാട് കോഹ്‌ലി സി മോര്‍ക്കല്‍ ബി സ്റ്റെയ്ന്‍ 11, എം.എസ്. ധോണി സി ആന്‍ഡ് ബി റബഡ 31, സുരേഷ് റെയ്‌ന സി ഡുമിനി ബി ഇമ്രാന്‍ താഹിര്‍ 3, സ്റ്റുവര്‍ട്ട് ബിന്നി സി അംല ബി റബഡ 2, ഭുവനേശ്വര്‍ കുമാര്‍ നോട്ടൗട്ട് 1, അമിത് മിശ്ര നോട്ടൗട്ട് 0, എക്‌സ്ട്രാസ് 17, ആകെ 50 ഓവറില്‍ ഏഴു വിക്കറ്റിന് 298.

വിക്കറ്റ് വീഴ്ച: 1-42, 2-191, 3-214, 4-269, 5-273, 6-297, 7-297.

ബൗളിങ്: ഡെയ്ല്‍ സ്റ്റെയ്ന്‍ 10-0-54-1, കാഗിസോ റബഡ 10-0-58-2, ഫര്‍ഹാന്‍ ബെഹര്‍ദെയ്ന്‍ 6-0-38-1, മോണി മോര്‍ക്കല്‍ 10-0-51-1, ജെ.പി. ഡുമിനി 4-0-36-0, ഇമ്രാന്‍ താഹിര്‍ 10-0-57-2.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കഴിച്ചാൽ ചിരി നിർത്താനേ പറ്റില്ല ; 200 രൂപയ്‌ക്ക് 40 എണ്ണം ; കഞ്ചാവിന്റെ ചാറെടുത്ത് നിർമിച്ച മിഠായി ഉപയോഗിച്ച 9 വിദ്യാർഥികളെ എക്സൈസ് പിടികൂടി

India

ബംഗ്ലാദേശിലേക്കുള്ള ആദ്യ ബ്രോഡ്ഗേജ് പാസഞ്ചര്‍ റാക്ക് പൂര്‍ത്തിയായി

Samskriti

നമാമി 26: സാഹോദര്യം, സദ്ബുദ്ധി

Kerala

വീരപ്പന്‍മാര് അകത്തും ചാനല് പുറത്തൂന്ന് ലോക്കും ആകും ; ആ കുതിരയ്‌ക്ക് ഓട്ടമെങ്കിലും കിട്ടും…. അരുണ്‍ സെര്‍ എന്ത് ചെയ്യുമോ എന്തോ ; യുവരാജ്

Samskriti

രാമസ്പര്‍ശം 26: സമുദ്രത്തിനുമേല്‍ ഒരു പാലം

പുതിയ വാര്‍ത്തകള്‍

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം; പതിനായിരക്കണക്കിന് യുവാക്കള്‍ വന്ദേമാതരം ആലപിക്കും

പൊതുയിടത്തിൽ അടിവസ്ത്രം മാത്രം ധരിച്ച് രേഖകളിൽ ഒപ്പുവെക്കുന്ന ആം ആദ്മി പാർട്ടി എം.എൽ.എ; കടുത്ത വിമർശനവുമായി ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത

ചിത്രരാമായണം 26: രാവണന്‍ പടക്കളത്തില്‍

ഇരുസഭകളും തുടങ്ങി; ലോക്‌സഭയിൽ പ്രതിപക്ഷം ബഹളം തുടരുന്നു; 2 മണിവരെ നിർത്തി

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതി പൊളിച്ചെഴുതുന്നു: കെ-ഡിസ്കിൽ നിന്ന് കുടുംബശ്രീയെ ഒഴിവാക്കി സർക്കാർ ഉത്തരവ്

നോര്‍ക്ക റൂട്ട്‌സ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേരാന്‍ സപ്തംബര്‍ 18 വരെ അവസരം

വീര സവര്‍ക്കറെ തടവിലിട്ട ആന്‍ഡമാനിലെ സെല്ലുലാര്‍ ജയില്‍

ആ ചോദ്യത്തിന് ഉത്തരം സവര്‍ക്കര്‍ എന്നുതന്നെ, സര്‍ക്കാരിന് ഇഷ്ടമല്ലെങ്കിലും ചരിത്രം മാറില്ല

GeM 10 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍; പൊതു സംഭരണത്തിലെ ഡിജിറ്റല്‍ വിപ്ലവം

സവര്‍ക്കര്‍ വിരോധികള്‍ക്ക് സമനില തെറ്റുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.