കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ പ്രചാരണത്തിനായി ‘ഫ്ളെക്സ്’ ഒഴിവാക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം കാറ്റില്‍ പറക്കുന്നു. നാടിന്റെ മുക്കിലും മൂലയിലും ഫ്ളെക്സ് നിറഞ്ഞ് തുടങ്ങി. പ്രധാനമായും ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ ഫ്ളെക്സുകളാണ് മുന്നണി ഭേദമില്ലാതെ ഗ്രാമവീഥികളില്‍ ഇടംപിടിച്ചിരിക്കുന്നത്. ഫ്ളെക്സ് പാടെ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്ന കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്റെ പാര്‍ട്ടിക്കാരാണ് ഏറ്റവും കൂടുതല്‍ ഫ്ളെക്സ് ഉപയോഗിക്കുന്നത്.
ഫ്ളെക്സ് പ്രിന്റിംഗ് യൂണിറ്റുകളില്‍ തിരക്കായി. ഒരു വാര്‍ഡില്‍ 20 ഉം 25 ഉം ബോര്‍ഡുകളാണ് ഒരു സ്ഥാനാര്‍ത്ഥിയുടെ തന്നെ പ്രിന്റ് ചെയ്യുന്നത്. മൂന്ന് മുന്നണികളുടെയും സ്വതന്ത്രന്മാരുടെയും ബോര്‍ഡുകള്‍ വേണം. ഒരു പഞ്ചായത്തില്‍ തന്നെ 15 വാര്‍ഡുകളില്‍ കൂടുതല്‍ വരുന്നു. നൂറ് കണക്കിന് ഫ്ളെക്സ് ബോര്‍ഡുകളാണ് ഓരോ ദിവസവും തയ്യാറാക്കുന്നത്. അതുകൊണ്ടുതന്നെ രാപ്പകല്‍ വ്യത്യാസമില്ലാതെ പ്രിന്റിംഗ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുകയാണ്. ഒരു സ്ക്വയര്‍ ഫീറ്റിന് 10 മുതല്‍ 15 രൂപ വരെയാണ് ചിലര്‍ ഈടാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: