പൊന്‍കുന്നം: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വീരശൈവവരെ സഹായിച്ച രാഷ്ട്രീയ കക്ഷികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാന്‍ വിരശൈവ മഹാസഭ കാഞ്ഞിരപ്പള്ളി താലൂക്ക് യൂണിയന് തീരുമാനിച്ചു. മണ്ഡലകാലം ആരംഭിക്കുന്നതിന് മുമ്പ് റോഡുകളുടെ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് സഞ്ചാരയോഗ്യമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ടി.കെ. പ്രസാദ് തടത്തില്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജേഷ് എരുമേലി, രാജു തമ്പലക്കാട്, കൃഷ്ണപിള്ള, രാജേന്ദ്രന്, മുരളീധരന് പിള്ള, അജിത്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: