നിയാമി: ആഫ്രിക്കന്‍ പ്രദേശമായലേക്ക് ചാഡ് മേഖലയിലുണ്ടായ ചാവേറാക്രമണത്തില്‍ 37 പേര്‍ കൊല്ലപ്പെട്ടു. 50 ലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബാഗാ സോളയിലെ മത്സ്യമാര്‍ക്കറ്റിലും നഗരത്തിനുപുറത്ത് പ്രവര്‍ത്തിക്കുന്ന അഭയാര്‍ഥി ക്യാമ്പിലുമാണ് ആക്രമണം നടന്നത്. നൈജീരിയ, നൈജര്‍, കാമറൂണ്‍, ചാഡ് എന്നീ രാജ്യങ്ങള്‍ക്കിടയില്‍ കിടക്കുന്ന പ്രദേശമാണ് ലേക്ക് ചാഡ്. ബൊക്കോ ഹറാം ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ ജൂണിലാണ് ബോക്കോ ഹറാം ചാഡ് മേഖലയെ ലക്ഷ്യമിട്ട് ആക്രമണം ആരംഭിച്ചത്. നൈജീരിയയില്‍ ബൊക്കോ ഹറാം ഭീകരര്‍ 2009 മുതല്‍ തുടങ്ങിയ ആക്രമണങ്ങളില്‍ ഇതുവരെ 17000 പേര്‍ കൊല്ലപ്പെട്ടതായാണ് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ പുറത്തുവിട്ട കണക്ക്.















