ന്യൂയോര്‍ക്ക്: ഭാരതത്തില്‍ ഗോവധം വിലക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍ ഫലം വലിയ എതിര്‍പ്പാണ്, സംഘര്‍ഷമാണ്. എന്നാല്‍ പുരോഗതിയുടെ ഔന്നത്യത്തില്‍ നില്ക്കുന്ന രാജ്യമെന്നു പറയപ്പെടുന്ന അമേരിക്കയില്‍ കുതിരയെ കൊല്ലുന്നത് വിലക്കിയിട്ടുണ്ട്. ബജറ്റ് തന്ത്രം വഴിയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. കുതിര വധം സ്ഥിരമായി നിരോധിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന രണ്ടു ബില്ലുകളാണ് യുഎസ് കോണ്‍ഗ്രസിനു മുന്പിലുള്ളത്.
വളരെ തന്ത്രത്തിലാണ് കുതിരവധം തത്ക്കാലം വിലക്കിയത്. കുതിര കശാപ്പു കേന്ദ്രങ്ങള്‍ പരിശോധിക്കാന്‍ പണം ചെലവിടുന്നത് ബജറ്റില്‍ വിലക്കി. പരിശോധനയില്ലാതെ ഇത്തരം അറവുശാലകള്‍ക്ക് നിയമാനുസൃതം പ്രവര്‍ത്തിക്കാന്‍ കഴിയില്ല. അങ്ങനെ സൂത്രത്തില്‍ കുതിരവധം തടഞ്ഞു. ഒപ്പം വിലക്ക് സ്ഥിരമാക്കാനുള്ള ബില്ല് നിയമമാക്കാനുള്ള നടപടികള്‍ കോണ്‍ഗ്രസ് തുടരുന്നുമുണ്ട്.
കുതിരയെ കൊല്ലുന്നതും കശാപ്പിന് കുതിരയെ കയറ്റി അയക്കുന്നതും തടയാനുള്ള ബില്‍ ഇരുപത് റിപ്പബഌക് അംഗങ്ങളും 50 ഡെമോക്രാറ്റുകളും ചേര്‍ന്നാണ് അവതരിപ്പിച്ചത്. സ്ഥിരം വിലക്കിനാണ് ബില്ലില്‍ വ്യവസ്ഥ. ഏപ്രിലിലാണ് ബില്‍ കൊണ്ടുവന്നത്. നിരവധി സന്നദ്ധ സംഘടനകളാണ് വിലക്ക് ആവശ്യപ്പെടുന്നത്.
മതപരമായ താല്‍പ്പര്യമുള്ള,സാംസ്ക്കാരികപരമായ കാരണങ്ങളാണ് കുതിരവധം വിലക്കാന്‍ ആവശ്യപ്പെടുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കുതിര ദേശീയ അഭിമാനമാണെന്നും സന്നദ്ധ സംഘടനകള്‍ പറയുന്നു.
നമ്മുടെ പൂര്‍വ്വികര്‍, നായ്ക്കളെപ്പോലെയും പൂച്ചകളെപ്പോലെയും കുതിരകളെയും ബഹുമാനിച്ചിരുന്നു. അവര്‍ പറയുന്നു. 80 ശതമാനം അമേരിക്കക്കാരും കുതിരയെ കൊല്ലുന്നതിനെ എതിര്‍ക്കുന്നു. മൃഗങ്ങളോടുള്ള ക്രൂരത തടയാനുള്ള സംഘടന പറയുന്നു. 2007നു ശേഷം അമേരിക്കയില്‍ കുതിരയെ കൊന്നിട്ടില്ല. അതിനാല്‍ ഇവര്‍ കുതിരെ കാനഡയക്ക് കയറ്റി അയക്കുകയാണ്. യൂറോപ്പിലെ പല രാജ്യങ്ങളിലും കുതിരയെ തിന്നുന്ന വലിയൊരു വിഭാഗം ആള്‍ക്കാരുണ്ട്. ഭാരതത്തില്‍ ഗോവധം വിലക്കണമെന്നു പറയുന്നതിനെ കളിയാക്കുന്നവരും അധിക്ഷേപിക്കുന്നവരും കുതിരക്കാര്യത്തില് മിണ്ടുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: