Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ദാനഗോളില്‍ പൂനെ എഫ്‌സി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2015, 10:48 pm IST
inSports

പൂനെ: ദാനമായി കിട്ടിയ ഗോളിന്റെ ബലത്തില്‍ പൂനെ എഫ്‌സിക്ക് വിജയം. ഇന്നലെ ഛത്രപതി ശിവാജി സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെയാണ് പൂനെ എഫ്‌സി കീഴടക്കിയത്. കളിയുടെ 73-ാം മിനിറ്റില്‍ സോഹ്മിംഗ്ലിയാന രാള്‍ട്ടെയാണ് സ്വന്തം വലയില്‍ പന്തെത്തിച്ച് പൂനെ എഫ്‌സിക്ക് വിജയം സമ്മാനിച്ചത്. കഴിഞ്ഞ മത്സരത്തില്‍ മുംബൈ സിറ്റി എഫ്‌സിയെ 3-1ന് പരാജയപ്പെടുത്തിയ പൂനെയുടെ രണ്ടാം വിജയമാണിത്. അതേസമയം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ തുടര്‍ച്ചയായ രണ്ടാം പരാജയവും. ആദ്യ കളിയില്‍ അവര്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനോട് 3-1ന് പരാജയപ്പെട്ടിരുന്നു.

കഴിഞ്ഞ മത്സരത്തില്‍ നിന്ന് ചില മാറ്റങ്ങളുമായാണ് ഇരുടീമുകളും ഇന്നലെ കളത്തിലിറങ്ങിയത്. പൂനെ സിറ്റി തങ്ങളുടെ മാര്‍ക്വീ താരം അഡ്രിയാന്‍ മുട്ടുവിനെയും ധര്‍മ്മരാജ് രാവണ്‍, ഫനായി ലാല്‍റെംപുനിയ, യെന്‍ഡ്രിക് റ്യുയിസ് എന്നിവര്‍ കളത്തിലിറങ്ങിയപ്പോള്‍ കഴിഞ്ഞ മത്സരത്തിലെ ഹീറോ ടുന്‍കെ സാന്‍ലി, ഗുര്‍ജിന്ദര്‍, ഗുര്‍മാംഗി, ജെയിംസ് ബെയ്‌ലി എന്നിവര്‍ സൈഡ് ബെഞ്ചിലേക്ക് മാറി. നോര്‍ത്ത് ഈസ്റ്റും നിരവധി മാറ്റങ്ങളാണ് വരുത്തിയത്. ഗോള്‍കീപ്പര്‍ ടി.പി. രഹ്‌നേഷ്, ക്യാപ്റ്റന്‍ മിഗ്വേല്‍ ഗാര്‍ഷ്യ, ബ്രൂണോ ഹെരേരോ, സെയ്ത്യാസെന്‍ സിങ്, ഹോകിപ് എന്നിവര്‍ക്ക് പകരം ഗെന്നാരോ ബ്രാസിഗ്ലിയാനോ, യുമ്‌നം രാജു, സഞ്ജു പ്രഥാന്‍, ഫ്രാന്‍സിസ് ഡഡ്‌സി, സോഹ്മിംഗ്ലിയാന രാള്‍ട്ടെ എന്നിവരും കളത്തിലിറങ്ങി.

തുടക്കം ഇരുടീമുകളും മികച്ച ആക്രമണ പ്രത്യാക്രമണങ്ങളാണ് നടത്തിയത്. രണ്ടാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് കോര്‍ണര്‍ ലഭിച്ചു. വെലസിന്റെ മുന്നേറ്റം ധര്‍മ്മരാജ് കോര്‍ണറിന് വഴങ്ങി രക്ഷപ്പെടുത്തുകയായിരുന്നു. ഒമ്പതാം മിനിറ്റില്‍ പൂനെയുടെ ഒരു ശ്രമം നോര്‍ത്ത് ഈസ്റ്റ് ഗോളി ബ്രാസിഗ്ലിയാനോ ഡൈവ് ചെയ്ത് രക്ഷപ്പെടുത്തി. നിക്കി ഷിറോയ് പന്തുമായി മുന്നേറി ബോക്‌സിലേക്ക് നല്‍കിയ ക്രോസ് യെന്‍ഡ്രിക് റ്യുയിസ് നെഞ്ചുകൊണ്ട് അഡ്രിയാന്‍ മുട്ടുവിന് ഷോട്ട് ഉതിര്‍ക്കാന്‍ പാകത്തില്‍ ഇട്ടുകൊടുത്തു. മുട്ടു വലതുകാല്‍കൊണ്ട് നല്ലൊരു ഷോട്ട് പായിച്ചെങ്കിലും ബ്രാസിഗ്ലിയാനോയെ കീഴടക്കാന്‍ കഴിഞ്ഞില്ല. 20-ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് വെലസിന്റെ ശ്രമവും പാഴായി.  31-ാം മിനിറ്റില്‍ സ്വന്തം വലയില്‍ പന്തെത്തിക്കുന്നതില്‍ നിന്ന് പൂനെയുടെ ധര്‍മ്മരാജ് കഷ്ടിച്ച് രക്ഷപ്പെട്ടു. തുടര്‍ന്നും മികച്ച മുന്നേറ്റങ്ങളുമായി ഇരുടീമുകളും കളം നിറഞ്ഞെങ്കിലും ഗോള്‍ മാത്രം വിട്ടുനിന്നു. ഇരുടീമിലെയും ഗോളിമാരുടെ പ്രകടനവും ഉജ്ജ്വലമായിരുന്നു. ആദ്യപകുതിയില്‍ പൂനെക്ക് ഏഴ് അവസരങ്ങളും നോര്‍ത്ത് ഈസ്റ്റിന് മൂന്ന് അവസരങ്ങളും ലഭിച്ചെങ്കിലും കാര്യമുണ്ടായില്ല.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ നോര്‍ത്ത് ഈസ്റ്റിന്റെ ഡാഡ്‌സി ഷോട്ട് ഉതിര്‍ത്തെങ്കിലും പൂനെ പ്രതിരോധനിരതാരം റോജര്‍ ജോണ്‍സണ്‍ ക്ലിയര്‍ ചെയ്ത് അപകടം ഒഴിവാക്കി. തൊട്ടുപിന്നാലെ പൂനെക്ക് ലഭിച്ച അവസരം മുട്ടു ഷോട്ട് പായിക്കുന്നതിന് മുന്നേ ഹെങ്ബര്‍ട്ട് രക്ഷകനായി. 53-ാം മിനിറ്റില്‍ മുട്ടുവിന്റെ ഷോട്ട് നോര്‍ത്ത് ഈസ്റ്റിന്റെ ഹെങ്ബര്‍ട്ട് ബ്ലോക്ക് ചെയ്തു. തൊട്ടടുത്ത മിനിറ്റില്‍ പൂനെ ഇസ്രയില്‍ ഗുരുങിനെ പിന്‍വലിച്ച് മലയാളി താരം സുശാന്ത് മാത്യൂവിനെ കളത്തിലിറക്കി.

56-ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് താരം കമാറയുടെ ഷോട്ടും പൂനെ ഗോളി വിഫലമാക്കി. 61-ാം മിനിറ്റില്‍ അഡ്രിയാന്‍ മുട്ടു തിരിച്ചുകയറി ടുന്‍കെ സാന്‍ലിയെ പൂനെ സിറ്റി കോച്ച് കളത്തിലിറക്കി. തൊട്ടടുത്ത മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റിന്റെ നിക്കോളാസ് വെലസ് ബോക്‌സിനുള്ളില്‍ പായിച്ച ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. തൊട്ടുപിന്നാലെ ഫ്രീകിക്കിനൊടുവില്‍ പൂനെയുടെ ലെനി റോഡ്രിഗസിന്റെ ഷോട്ടിനും ലക്ഷ്യം കാണാന്‍ കഴിഞ്ഞില്ല. 69-ാം മിനിറ്റില്‍ നിക്കി ഷിറോയിയുടെ ക്രോസ് ഹെങ്ബാര്‍ട്ട് ഹെഡ്ഡറിലൂടെ ക്ലിയര്‍ ചെയ്ത് അപകടം ഒഴിവാക്കി. നാല് മിനിറ്റിനുശേഷം മത്സരം കാത്തിരുന്ന ഗോള്‍ പിറന്നു. നിക്കി ഷിറോയ് പന്തുമായി നോര്‍ത്ത് ഈസ്റ്റ് ബോക്‌സിലേക്ക് പ്രവേശിച്ചെങ്കിലും പ്രതിരോധനിരതാരം കോര്‍ണറിന് വഴങ്ങി രക്ഷപ്പെടുത്തി.

കോര്‍ണര്‍ എടുത്തത് ഫനായി ലാല്‍റെംപുനിയ. പുനിയയുടെ കിക്ക് ബോക്‌സിലേക്ക് വളഞ്ഞിറങ്ങിയത് ഹെഡ്ഡറിലൂടെ ക്ലിയര്‍ ചെയ്യാന്‍ സോഹ്മിംഗ്ലിയാന രാള്‍ട്ടെ ഉയര്‍ന്നുചാടി ഹെഡ്ഡറിലൂടെ ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും പന്ത് പറന്നത് സ്വന്തം വലയിലേക്ക്. തൊട്ടുപിന്നാലെ ഗോള്‍ മടക്കാനുള്ള അവസരം വെലസ് തുലച്ചു. മൈതാനമധ്യത്തുനിന്ന് നീട്ടിക്കിട്ടിയ പന്ത് പിടിച്ചെടുത്ത് വെലസ് പായിച്ച ബുള്ളറ്റ് ഷോട്ട് പോസ്റ്റിന്റെ സൈഡിലാണ് പതിച്ചത്. 81-ാം മിനിറ്റില്‍ റീഗന്റെ ലോങ് റേഞ്ചും പുറത്തേക്ക് പറന്നു.

തൊട്ടുപിന്നാലെ നോര്‍ത്ത് ഈസ്റ്റ് സിയാം ഹാംഗ്‌ലിന് പകരം ബോയ്താം ഹോകിപിനെയും റീഗന്‍ സിംഗിന് പകരം മാര്‍ലാന്‍ഗി സുട്ടിങിനെയും കളത്തിലിറക്കി. അവസാന മിനിറ്റുകളില്‍ സമനിലക്കായി നോര്‍ത്ത് ഈസ്റ്റ് പൊരുതി നോക്കിയെങ്കിലും പൂനെ പ്രതിരോധവും ഗോളിയും ഉറച്ചുനിന്നതോടെ മുന്നേറ്റങ്ങളെല്ലാം വിഫലമാവുകയും ചെയ്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കഴിച്ചാൽ ചിരി നിർത്താനേ പറ്റില്ല ; 200 രൂപയ്‌ക്ക് 40 എണ്ണം ; കഞ്ചാവിന്റെ ചാറെടുത്ത് നിർമിച്ച മിഠായി ഉപയോഗിച്ച 9 വിദ്യാർഥികളെ എക്സൈസ് പിടികൂടി

India

ബംഗ്ലാദേശിലേക്കുള്ള ആദ്യ ബ്രോഡ്ഗേജ് പാസഞ്ചര്‍ റാക്ക് പൂര്‍ത്തിയായി

Samskriti

നമാമി 26: സാഹോദര്യം, സദ്ബുദ്ധി

Kerala

വീരപ്പന്‍മാര് അകത്തും ചാനല് പുറത്തൂന്ന് ലോക്കും ആകും ; ആ കുതിരയ്‌ക്ക് ഓട്ടമെങ്കിലും കിട്ടും…. അരുണ്‍ സെര്‍ എന്ത് ചെയ്യുമോ എന്തോ ; യുവരാജ്

Samskriti

രാമസ്പര്‍ശം 26: സമുദ്രത്തിനുമേല്‍ ഒരു പാലം

പുതിയ വാര്‍ത്തകള്‍

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം; പതിനായിരക്കണക്കിന് യുവാക്കള്‍ വന്ദേമാതരം ആലപിക്കും

പൊതുയിടത്തിൽ അടിവസ്ത്രം മാത്രം ധരിച്ച് രേഖകളിൽ ഒപ്പുവെക്കുന്ന ആം ആദ്മി പാർട്ടി എം.എൽ.എ; കടുത്ത വിമർശനവുമായി ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത

ചിത്രരാമായണം 26: രാവണന്‍ പടക്കളത്തില്‍

ഇരുസഭകളും തുടങ്ങി; ലോക്‌സഭയിൽ പ്രതിപക്ഷം ബഹളം തുടരുന്നു; 2 മണിവരെ നിർത്തി

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതി പൊളിച്ചെഴുതുന്നു: കെ-ഡിസ്കിൽ നിന്ന് കുടുംബശ്രീയെ ഒഴിവാക്കി സർക്കാർ ഉത്തരവ്

നോര്‍ക്ക റൂട്ട്‌സ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേരാന്‍ സപ്തംബര്‍ 18 വരെ അവസരം

വീര സവര്‍ക്കറെ തടവിലിട്ട ആന്‍ഡമാനിലെ സെല്ലുലാര്‍ ജയില്‍

ആ ചോദ്യത്തിന് ഉത്തരം സവര്‍ക്കര്‍ എന്നുതന്നെ, സര്‍ക്കാരിന് ഇഷ്ടമല്ലെങ്കിലും ചരിത്രം മാറില്ല

GeM 10 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍; പൊതു സംഭരണത്തിലെ ഡിജിറ്റല്‍ വിപ്ലവം

സവര്‍ക്കര്‍ വിരോധികള്‍ക്ക് സമനില തെറ്റുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.