തൊടുപുഴ : കേരളത്തിലെ തോട്ടം തൊഴിലാളികള്‍ക്ക് മിനിമം കൂലി 500 രൂപയാക്കുക, അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, അനധികൃതമായി തോട്ടം ഉടമകള്‍ കൈവശം വച്ചിരിക്കുന്ന ആയിരക്കണക്കിന് ഏക്കര്‍ ഭൂമി ഭൂരഹിതരായ തൊഴിലാളികള്‍ക്ക് വീതിച്ചുനല്കുക, തൊഴിലുടമകളുമായി മുഖ്യമന്ത്രി നടത്തുന്ന ഒത്തുകളി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിഎംഎസ് നേതൃത്വത്തില്‍ തൊടുപുഴയില്‍ ഇടുക്കി റോഡ് ഉപരോധിച്ചു. സമരം പിഎല്‍സി മെമ്പറും ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റുമായ എന്‍.ബി ശശിധരന് ഉദ്ഘാടനം ചെയ്തു. തൊഴിലാളികളുടെ ആവശ്യം അംഗീകരിക്കാന്‍ മാനേജ്മെന്റ് തയ്യാറാകാത്തപക്ഷം ഗവണ്മെന്റ് ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലയില്‍ 15 കേന്ദ്രങ്ങളില്‍ ഉപരോധ സമരം നടന്നു.ജില്ലാ ജോ. സെക്രട്ടറി എ.പി സഞ്ചു, മേഖല സെക്രട്ടറി കെ.ആര് വിജയന്, പി.ബി സാബു, ജി.ജി ഹരികുമാര്‍, റ്റി.എന്‍ ഷാജി, പി.കെ സിജോ, എം.ജെ ജോണ്സണ്, എംഎ പ്രദീപ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: