മംഗളൂരു: പട്ടാപ്പകല്‍ ആറംഗ അജ്ഞാത സംഘം വിഎച്ച്പി പ്രവര്‍ത്തകനെ കുത്തിക്കൊന്നു. ഹൊസബൊട്ടു സ്വദേശി പ്രശാന്ത്(36) ആണ് മരിച്ചത്. ഇന്നലെ രാവിലെ 7.30 ഓടെ മൂഡബിദ്രി ടൗണിന് സമീപത്തുവച്ചാണ് സംഭവം. പൂവില്‍പ്പനക്കാരനായ യുവാവിന്റെ കടയുടെ മുന്നില്‍ വച്ചാണ് അക്രമണം നടത്തിയത്. മാരക ആയുധങ്ങളുമായി എത്തിയ സംഘം ഓട്ടോപാര്ക്കില് കേന്ദ്രീകരിക്കുകയും പരിസരത്ത് ആളില്ലാത്ത നേരം നോക്കി പിറകിലൂടെ വന്ന്് തലങ്ങും വിലങ്ങും കുത്തിയശേഷം അക്രമികള്‍ ബൈക്കുകളില്‍ രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവാവിനെ മംഗളൂരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ആഴത്തിലേറ്റ മുറിവാണ് മരണത്തിന് കാരണമായതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: