ബിജെപി ജില്ല പ്രസിഡന്റ് പി എ വേലുക്കുട്ടനാണ് അറക്കുളം പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. 11-ാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയാണ് ഇദ്ദേഹം.
മൂലമറ്റം : അറക്കുളം പഞ്ചായത്തില്‍ ശക്തമായ സാന്നിധ്യമായി ബിജെപി എത്തിയതോടെ ത്രികോണ മത്സരത്തിന് കളമൊരുങ്ങി. പിന്നോക്ക മേഖലകള്‍ ഉള്‍പ്പെടുന്ന അറക്കുളം പഞ്ചായത്തില്‍ വികസന പ്രവര്‍ത്തനങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് ബിജെപി തെരഞ്ഞെടുപ്പ് രംഗത്ത് മുന്നേറുന്നത്. ഈ പഞ്ചായത്തില്‍ മത്സരിക്കുന്ന പാര്‍ട്ടി ജില്ലാ പ്രസിഡന്റ് പി.എ വേലുക്കുട്ടന് തന്നെയാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുന്നത്. 11-ാം വാര്‍ഡാണ് ജില്ലാ പ്രസിഡന്റിന്റെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാകുന്നത്. ആകെയുള്ള 15 വര്‍ഡില്‍ 8 എണ്ണം വനിതാ സംവരണമാണ്. മറ്റ് വിഭാഗങ്ങളില്‍ നിന്നും ബിജെപിക്ക് ലഭിക്കുന്ന സ്വീകാര്യത ഇരുമുന്നണികളേയും പരിഭ്രാന്തരാക്കിയിട്ടുണ്ട്. നിലവില്‍ ബിജെപിയ്ക്ക് ഒരു സീറ്റാണ് പഞ്ചായത്തില്‍ ഉള്ളത്. എല്‍ഡിഎഫ് – 4, ബിജെപി – 1, യുഡിഎഫ് – 10 എന്നിങ്ങനെയാണ് കക്ഷി നില. കേരള കോണ്‍ഗ്രസുമായുള്ള അഭിപ്രായ വ്യത്യാസവും കോണ്‍ഗ്രസ് ഗ്രൂപ്പുകളിയും പലപ്പോഴും പഞ്ചായത്ത് ഭരണത്തില്‍ വിഘാതങ്ങള്‍ സൃഷ്ടിച്ചിരുന്നു. പുറമെ കാണുന്ന ഐക്യം ഉള്ളില്‍ ഇരുമുന്നണികളിലും ഇല്ലാത്തത് ബിജെപിയുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ശക്തമായ മത്സരത്തിലൂടെ നിലവിലുള്ള രാഷ്ട്രീയ സാഹചര്യം പ്രയോജനപ്പെടുത്തി പഞ്ചായത്തില്‍ നിര്‍ണ്ണായക ശക്തിയാകുവാനുള്ള ഒരുക്കത്തിലാണ് ബിജെപി . കര്‍ഷക സംഘടനകളുമായും എസ്എന്‍ഡിപി ഉള്‍പ്പെടെയുള്ള സാമുദായിക സംഘടനകളുമായി ബിജെപി ഉണ്ടാക്കിയ സഖ്യമാണ് ഇരുമുന്നണികള്‍ക്കും ഭീഷണിയായിരിക്കുന്നത്. അറക്കുളം പഞ്ചായത്ത് ഭരണം പിടിച്ചെടുക്കുക എന്നതാണ് ലക്ഷ്യം. തൊട്ടടുത്ത ദിവസങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രികകള്‍ നല്‍കുമെന്ന് പിഎ വേലുക്കുട്ടന് അറിയിച്ചു. മിക്ക വാര്‍ഡുകളിലും ആദ്യ റൗണ്ട് ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇടത് വലത് മുന്നണികളുടെ സീറ്റ് ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: