കട്ടപ്പന:ടൗണിലെ അഞ്ച് വ്യാപാര സ്ഥാപനങ്ങളില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ അടക്കം മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. തങ്കമണി നീലിവയല്‍ പുത്തന്‍പുരയ്ക്കല്‍ വിപിന്‍ (29), കട്ടപ്പന കുന്തളംപാറ ആലപ്പാട്ട് സുനില്‍ (23), ഇരട്ടയാര്‍ ശാന്തിഗ്രാം സ്വദേശിയായ 15 കാരന് എന്നിവരാണ് പിടിയിലായത്. മോഷ്ടിച്ച സിസിടിവി അടക്കമുളളവ കണ്ടെടുത്തു. ശനിയാഴ്ചയായിരുന്നു മോഷണം. പള്ളിക്കവലയിലെ ഇന്ത്യന്‍ ബസാര്‍ , ടി ബി ജംഗ്ഷനിലെ കോഫി ബാര്‍, മാര്യേജ് ബ്യൂറോ, പച്ചക്കറി കട, സെന്റ് ജോര്‍ജ് എല്‍പി സ്ക്കുളിന് സമീപമുളള കോഫി ബാര്‍ എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: