ഇടുക്കി : തൊഴിലാളികളോട് ധിക്കാരപരമായി പെരുമാറുന്ന തയ്യല്‍ തൊഴിലാളി ക്ഷേമനിധി ഓഫീസറെ അടിയന്തിരമായി സസ്പെന്റ് ചെയ്യണമെന്ന് എകെടിഎ ജില്ലാ പ്രസിഡന്റ് കെ എന്‍ ചന്ദ്രന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മൂന്ന് വര്‍ഷക്കാലമായി ഈ ഓഫീസില്‍ നിന്ന് ആനുകൂല്യങ്ങള്‍ കൃത്യമായി വിതരണം ചെയ്തിട്ട്. പുതുതായി ചേരുന്ന അംഗങ്ങളില്‍ നിന്നും, ആനുകൂല്യം ലഭിക്കുന്നവരില്‍ നിന്നും ഇദ്ദേഹം കൈക്കൂലി ആവശ്യപ്പെടുന്നതായും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. അംഗങ്ങള്‍ക്ക് നല്‍കേണ്ട തുകകള്‍ അന്യായമായി തടഞ്ഞുവയ്ക്കുകയും ബോധപൂര്‍വ്വം കാലതാമസം വരുത്തി തൊഴിലാളികളെ വഞ്ചിക്കുന്ന നിലപാടാണ് ക്ഷേമനിധി ഓഫീസറുടെ ചാര്‍ജ്ജ് വഹിക്കുന്ന ഉദ്യോഗസ്ഥന് ചെയ്യുന്നതെന്നും കെഎന്‍ ചന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: