തൊടുപുഴ : ഒളമറ്റം ആലപ്പാട്ടുപടിയില്‍ താമസിക്കുന്നവരുടെ വെള്ളംകുടി മുട്ടിച്ച് വാട്ടര്‍ അതോരിറ്റി. ഇവിടെയുള്ള മുപ്പതോളം കുടുംബങ്ങള്‍ പൈപ്പ് വെള്ളത്തെ ആശ്രയിച്ചാണ് കഴിയുന്നത്. ഈ ഭാഗത്ത് കഴിഞ്ഞ 20 ദിവസമായി കുടിവെള്ളം നിലച്ചിട്ട്. പൈപ്പ് ലൈനിലെ തകരാര്‍ മൂലമാണ് വിതരണം തടസപ്പെട്ടത്. എവിടെയാണ് വിതരണ പൈപ്പിലെ തകരാര്‍ എന്നു കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല. കിണറുകള്‍ ഇല്ലാത്തവരാണ് ഇതുമൂലം കുടുക്കിലായിരിക്കുന്നത്. വീട്ടിലേക്ക് പ്രത്യേകം വാട്ടര്‍ കണക്ഷന് എടുത്തിട്ടുള്ളവര്‍ വാട്ടര്‍ അതോരിറ്റിയുടെ നിരുത്തരവാദിത്വപരമായ നടപടിയില്‍ അമര്‍ഷമുള്ളവരാണ്. ജലവിതരണ പൈപ്പിന്റെ തകരാര്‍ കണ്ടുപിടിക്കാന്‍ ഗവേഷണം നടത്തുന്നതല്ലാതെ പ്രശ്നപരിഹാരം ഉണ്ടാകുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: