ഇടുക്കി: ചെന്നെത്താന്‍ പ്രയാസമുള്ള നിരവധി ബൂത്തുകള്‍ ഇടുക്കി ജില്ലയില്‍ ഉണ്ട്. ദുര്‍ഘടം പിടിച്ച വഴികളിലൂടെ മണിക്കൂറുകളോളം യാത്ര ചെയ്ത് എത്തേണ്ട 19 ബൂത്തുകള്‍ ഉണ്ട്. ഇടമലക്കുടി പഞ്ചായത്തിലെ 13 ബൂത്തുകളും ഇത്തരത്തിലുള്ള ബൂത്തുകളാണ്. മണിക്കൂറുകളോളം കാട്ടിലൂടെ യാത്ര ചെയ്താലേ ഈ ട്രൈബല്‍ പഞ്ചായത്തില്‍ എത്താന്‍ കഴിയൂ. കഞ്ഞിക്കുഴി പഞ്ചായത്തിലെ മക്കുവള്ളിയിലെ മൂന്നു ബൂത്തുകള്‍ യാത്രാമാര്‍ഗ്ഗം ഇല്ലാത്തവയാണ്. മറയൂര്‍ പഞ്ചായത്തിലെ കുടക്കാട്, ഇരുട്ടള കാന്തല്ലൂര്‍ പഞ്ചായത്തിലെ പാളപ്പെട്ടി എന്നിവ ദുരിതവഴി താണ്ടിയെത്തേണ്ട ബൂത്തുകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: