സംഗീത് രവീന്ദ്രന്
ഇടുക്കി : തെരഞ്ഞെടുപ്പിന്റെ കാഹളമുയര്ന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം ആരംഭിച്ചു. ഇനിയുള്ള ഒരു മാസക്കാലം പോരാട്ടത്തിന്റെ നാളുകളാണ്. ജില്ലയില്‍ സ്പെഷ്യല്‍ ബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ 197 പ്രശ്നബാധിത ബൂത്തുകള്‍ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പാമ്പാടുംപാറ പഞ്ചായത്തിലാണ് പ്രശ്നബാധിത ബൂത്തുകള്‍ കൂടുതല്‍ ഉള്ളത്. ഇവിടെ 16 ബൂത്തുകളില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ടെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് പറയുന്നു. അടിമാലി – 12, വെള്ളത്തൂവല്‍ – 7, പള്ളിവാസല്‍-6, കരുണാപുരം-10, രാജകുമാരി-4, ഉടുമ്പന്നൂര്‍-3, ഉടുമ്പന്‍ചോല-3, രാജകുമാരി-12, കോടിക്കുളം-3, നെടുങ്കണ്ടം-4, വാഴത്തോപ്പ്-3, ആലക്കോട്-3, വെള്ളിയാമറ്റം-3, കഞ്ഞിക്കുഴി-10, കാമാക്ഷി-3, വണ്ടന്മേട്-12, കാഞ്ചിയാര്‍-4, അയ്യപ്പന്‍കോവില്‍-4, ചക്കുപള്ളം-10, കരിങ്കുന്നം-7, മണക്കാട്-8, കുമളി-6, വണ്ടിപ്പെരിയാര്‍-10, മറയൂര്‍-3, ഏലപ്പാറ-2, മൂന്നാര്‍-4, ചിന്നക്കനാല്‍-3, ഇരട്ടയാര്‍-2, മുട്ടം-3, കാന്തല്ലൂര്‍-4, തൊടുപുഴ-7, കട്ടപ്പന -6 എന്നിവയാണ് പ്രശ്നബാധിത ബൂത്തുകള്‍. മുന്‍ വര്‍ഷങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടായതും ഇപ്പോള്‍ രാഷ്ട്രീയ സംഘര്‍ഷം നിലനില്ക്കുന്നതുമായ ബൂത്തുകളെയാണ് പ്രശ്നബാധിത ബൂത്തുകളായി സ്പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. ഈ ബൂത്തുകളില്‍ കനത്ത പോലീസ് കാവലിലാകും വോട്ടെടുപ്പ് നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: