കുമളി: എക്സൈസ് ചെക്ക്പോസ്റ്റ് വഴി തമിഴ്നാട്ടില്‍ നിന്നും കാല്‍ക്കിലോ കഞ്ചാവുമായി വന്ന പെരുമ്പാവൂര്‍ നെല്ലിക്കുഴി സ്വദേശി അന്‍സര്‍ (26) നെ കുമളി എക്സൈസ് ചെക്ക്പോസ്റ്റില്‍ വച്ച് നടത്തിയ പരിശോധനയില്‍ പിടികൂടി. ഗൂഢലൂരില്‍ നിന്നും കഞ്ചാവ് വാങ്ങി പെരുമ്പാവൂര്‍ക്ക് കൊണ്ട് പോകുന്ന വഴിയെയാണ് ഇയാള്‍ പിടിക്കപ്പെട്ടത്. കാല്‍ക്കിലോ കഞ്ചാവ് പേപ്പറില്‍ പൊതിഞ്ഞ് ജീന്സിനുള്ളിലായി ഒളിപ്പിച്ച് വച്ച് ചെക്ക്പോസ്റ്റിന് മുന്നിലൂടെ നടന്ന് വരികയായിരുന്നു. കുമളി എക്സൈസ് ചെക്ക്പോസ്റ്റിലേയും, വണ്ടിപ്പെരിയാര്‍ എക്സൈസ് റെയിഞ്ചാഫിസിലേയും ഉദ്യോഗസ്ഥര്‍ നടത്തിയ സംയുക്ത പരിശോധനയിലാണ് കേസ് കണ്ടെടുത്തത്. പ്രതിയെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വണ്ടിപ്പെരിയാര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ സുനില്‍രാജ് സികെ, പ്രിവന്റീവ് ഓഫീസര്‍മാരായ ഡൊമിനിക്ക്, രാജീവ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രാജ്കുമാര് ബി, രവി വി, അനീഷ് ടി എ, ഷനേജ്, ജോബിതോമസ്, സനല്‍നാഥ് ശര്‍മ, സജീവ്കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: