രാത്രികാലത്ത് സര്‍ക്കാര്‍ ചെലവില്‍ ഇന്റര്‍നെറ്റ് ഉപയോഗം
ഇടുക്കി: ജില്ല ലോട്ടറി ഓഫീസില്‍ കാര്യങ്ങള്‍ കുത്തഴിഞ്ഞ് നടന്നിട്ടും ഉന്നത തലത്തില്‍ നിന്ന് ഒരു നടപടിയും സ്വീകരിക്കുന്നില്ല. രാത്രി ഏഴ് മണിവരെയാണ് ചില ഉദ്യോഗസ്ഥര്‍ കോടിക്കണക്കിന് ടിക്കറ്റ് സൂക്ഷിച്ചിരിക്കുന്ന ഓഫീസില്‍ നിയമവിരുദ്ധമായി തങ്ങുന്നത്. സര്‍ക്കാര്‍ ചെലവില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിനും മറ്റ് ആവശ്യങ്ങള്‍ക്കുമാണ് തല്പര കക്ഷികള്‍ രാത്രികാലത്തും ഇവിടെ തങ്ങുന്നത്. ജില്ല ലോട്ടറി ഓഫീസറുടെ മൗനാനുവാദത്തോടെയാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നതെന്നാണ് ആക്ഷേപം. രണ്ട് മാസം മുന്‍പ് ലോട്ടറിയുടെ കൗണ്ടര്‍ഫോയില്‍ മുറിക്കുന്നതിനായി ക്വട്ടേഷന്‍ വിളിക്കാതെ ലോട്ടറി ഓഫീസറുടെ ഇഷ്ടക്കാരെ നിയമിച്ചത് വിവാദമായിരുന്നു. കാഞ്ഞിരമറ്റം സ്വദേശി സാബുവിന്റെ പരാതിയെത്തുടര്‍ന്ന് ക്വട്ടേഷന്‍ നടത്തുകയും സാബുവിന് ക്വട്ടേഷന്‍ ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ലോട്ടറി ഓഫീസില്‍ നിന്നും ഉണ്ടായ നിരന്തരമായ മാനസിക പീഡനത്തെത്തുടര്‍ന്ന് സാബുവിന് ജോലി ചെയ്യാന്‍ പറ്റാത്ത സാഹചര്യമുണ്ടായി. രാത്രിയില്‍ മാത്രം ടിക്കറ്റ് മുറിച്ചാല്‍ മതിയെന്നാണ് ലോട്ടറി ഓഫീസര്‍ നിര്‍ദ്ദേശിച്ചത്. ഉന്നത ഉദ്യോഗസ്ഥന്റെ ഭീഷണിയും ജോലി ചെയ്യാന്‍ തടസമുണ്ടാക്കിയ സാഹചര്യവും വന്നപ്പോള്‍ ജോലിക്കെത്താന്‍ പറ്റാത്ത സ്ഥിതിയുണ്ടായി. ഈ വിവരം ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു. ഈ സമയത്ത് ലോട്ടറി ഓഫീസര്‍ തന്റെ ഇഷ്ടക്കാരനെ ലോട്ടറിയുടെ കൗണ്ടര്‍ഫോയില്‍ മുറിക്കുന്നതിന് വീണ്ടും ചുമതലപ്പെടുത്തിയിരിക്കുകയാണ്. നിയമ ലംഘനമാണ് ലോട്ടറി ഓഫീസര്‍ നടത്തുന്നതെന്ന് ചില ജീവനക്കാര്‍ പറഞ്ഞപ്പോള്‍ ഉന്നതരുടെ അനുവാദം ഫോണ്‍മുഖേന നേടിയാണ് കാര്യങ്ങള്‍ നീക്കുന്നതെന്നാണ് ‘വിവാദനായകന്‍’ പറയുന്നത്. ജീവനക്കാര്‍ക്കിടയില്‍ ചേരിതിരിവ് ഉണ്ടാക്കാനും ലോട്ടറി ഓഫീസില്‍ ശ്രമം നടക്കുന്നുണ്ട്. രഹസ്യാന്വേഷണ വിഭാഗത്തെ വിവരം അറിയിക്കാനൊരുങ്ങുകയാണ് ഒരുവിഭാഗം ലോട്ടറി ഏജന്റുമാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: