കുടയത്തൂര്‍ : വയനക്കാവ് ദേവീക്ഷേത്ര പരിസരം തടിക്കച്ചവടക്കാര്‍ കയ്യടക്കുന്നു. കുടയത്തൂരിലെ ഉള്‍പ്രദേശങ്ങളില്‍ നിന്നും വിലയ്ക്ക് വാങ്ങുന്ന വിവിധതരം തടി ചെറുവണ്ടികളില്‍ ക്ഷേത്രപരിസരത്ത് എത്തിച്ച് അവിടെനിന്നും ലോറികളില്‍ കയറ്റുന്നു. ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള എംവിഐപി സ്ഥലമാണ് ഗോഡൗണായി ഉപയോഗിക്കുന്നത്. ക്രെയിന്‍ ഉപയോഗിച്ച് ലോറിയിലേക്ക് തടി കയറ്റുന്നതും വലിയ വാഹനങ്ങള്‍ ക്ഷേത്രകവാടത്തില്‍ പാര്‍ക്ക് ചെയ്യുന്നതും ദര്‍ശനത്തിന് എത്തുന്ന ഭക്തജനങ്ങള്‍ക്ക് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ലോറികള്‍ കടന്നുചെല്ലാത്ത സ്ഥലങ്ങളില്‍ നിന്നും ചെറുവണ്ടികളിലാണ് വയനക്കാവിന്റെ പരിസരത്തേക്ക് തടി എത്തിക്കുന്നത്. രാവിലെ മുതല്‍ തന്നെ തടി തൊഴിലാളികള്‍ ക്ഷേത്രപരിസരത്ത് എത്തി ലോറികളില്‍ തടി കയറ്റും. തൊഴിലാളികള്‍ മാംസാഹാരമാണ് കഴിക്കുന്നത്. ഭക്ഷണാവശിഷ്ടങ്ങള്‍ ക്ഷേത്രപരിസരത്ത് ഉപേക്ഷിക്കുകയാണ് പതിവ്. ക്ഷേത്രപരിസരത്തെ മാംസാഹാര ഉപയോഗത്തില്‍ ഭക്തജനങ്ങള്‍ക്ക് കടുത്ത അമര്‍ഷമാണുള്ളത്. ക്ഷേത്ര അന്തരീക്ഷത്തിന് തടസം സൃഷ്ടിക്കുന്ന നടപടിയില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്മാറണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: