ഇരിട്ടി: ഇരിട്ടിയില്‍ അനുവദിച്ചിരിക്കുന്ന ഇരിട്ടി കൂര്‍ഗ്ഗ് വാലി റിവര്‍ വ്യൂ പാര്‍ക്കിനെതിരെ സിപിഎം പുലര്‍ത്തുന്ന നിലപാട് അപഹാസ്യമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഈ ടൂറിസം പദ്ധതിക്കെതിരെ കഴിഞ്ഞ ദിവസം സിപിഎം ഏരിയാ കമിറ്റി മുന്നോട്ടു വരികയും പത്രസമ്മേളനം നടത്തുകയും ചെയ്തിരുന്നു. കക്ഷി രാഷ്ട്രീയത്തിനധീതമായി നാട്ടില്‍ ഒരു വികസന പദ്ധതിക്കായി നാട്ടുകാര്‍ മുറവിളി കൂട്ടുമ്പോള്‍ ഇത്തരം വികസന പദ്ധതികളെ തടസ്സപ്പെടുത്തുന്ന സമീപനമാണ് സിപിഎം സ്വീകരിക്കുന്നത്. ചരിത്ര പ്രാധാന്യ മേറിയതും പുരാതനവുമായ ഇരിട്ടി പാലത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് പാലത്തോട് ചേര്‍ന്ന പുഴയോരത്തോട് ചേര്‍ന്നാണ് പദ്ധതി അനുവദിച്ചിരിക്കുന്നത്. ഈ പദ്ധതിയെ തുരങ്കം വെക്കുന്നതിലൂടെ സിപിഎമ്മിന്റെ രാഷ്ട്രീയ താത്പര്യവും കച്ചവട താത്പര്യവുമാണ് വെളിവാകുന്നതെന്ന് നേതാക്കള്‍ പറഞ്ഞു. പത്ര സമ്മേളനത്തില്‍ നേതാക്കലായ തോമസ് വര്‍ഗ്ഗീസ്, എം.ജെ. ജോണ്‍, പി.സി. പോക്കര്, ഹംസ നാരോന്‍, ഭാസ്കരന് കച്ചേരിപറമ്പില്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: