Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

നാടിനും ജീവനും ഭീഷണിയായി അനധികൃത മത്സ്യം വളര്‍ത്തല്‍ കേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2015, 07:47 pm IST
in Alappuzha

ചേര്‍ത്തല: നാടിനും ജീവനും ഭീഷണിയായി അനധികൃത മത്സ്യം വളര്‍ത്തല്‍ കേന്ദ്രം, ഒത്താശ ചെയ്യുന്നത് അധികാരികള്‍. പട്ടണക്കാട് പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ ചെമ്പകശേരി പാടശേഖരത്തോടനുബന്ധിച്ചാണ് ജനങ്ങളെ ദുരിതത്തിലാഴ്‌ത്തി സ്വകാര്യ വ്യക്തി നിരോധിത മത്സ്യമായ ആഫ്രിക്കന്‍ മുഷി വളര്‍ത്തുന്നത്.

കഴിഞ്ഞ ആറുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന കേന്ദ്രം ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. പരമ്പരാഗത മത്സ്യ സമ്പത്തിന് വ്യാപകമായ നാശവും പരിസ്ഥിതി മലിനീകരണവും സാക്രമികരോഗങ്ങള്‍ പടരുന്നതിനും കാരണമാകുന്നുണ്ട്. സര്‍ക്കാരിന്റെ പ്രഖ്യാപിത പദ്ധതിയായ ഒരു നെല്ലും ഒരു മീനും അട്ടിമറിച്ചാണ് നിരോധിത മത്സ്യം വളര്‍ത്തുന്നതെന്നാണ് ആക്ഷേപം.

പരമ്പരാഗതമായി പൊക്കാളികൃഷിയും അനുബന്ധമായി ചെമ്മീന്‍കൃഷിയും വിജയകരമായി നടത്തിയിരുന്ന പാടശേഖരത്തില്‍ ഇതുമൂലം നെല്‍കൃഷി നടത്താന്‍ സാധിക്കാത്ത അവസ്ഥയാണ്. ആഫ്രിക്കന്‍ മുഷിക്ക് തീറ്റയായി നല്‍കുന്നത് കോഴി ഫാമുകളില്‍ നിന്നുള്ള അവശിഷ്ടങ്ങളാണ്. കൊല്ലം മുതല്‍ ആലുവ വരെയുള്ള ഫാമുകളില്‍ നിന്നുള്ള ഇറച്ചി അവശിഷ്ടങ്ങളാണ് തീറ്റയായി ഇവിടെ എത്തിക്കുന്നത്.

അവശിഷ്ടങ്ങള്‍ ചീഞ്ഞളിഞ്ഞ് മുഷിയുടെ വിസര്‍ജ്ജവുമായി ചേര്‍ന്ന് മലിനമായ പാടശേഖരത്തിലെ ജലം പുറത്തേക്ക് ഒഴുക്കുന്നത് മൂലം ശുദ്ധജല സ്രോതസുകളും, പൊതുതോടുകളും മലിനമാകുകയാണ്. ഇടത്തോടുകളെ ആശ്രയിച്ച് മത്സ്യ ബന്ധനം നടത്തി ഉപജീവനം കഴിയുന്ന മത്സ്യ തൊഴിലാളികളും, പ്രദേശവാസികളും ത്വക്ക് രോഗങ്ങളടക്കമുളള അസുഖങ്ങളാല്‍ വലയുകയാണ്.

മലിനീകരണം മൂലം മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങുകയും മത്സ്യ സമ്പത്തിന് വ്യാപകമായ നാശം നേരിടുകയുമാണ്. മത്സ്യം പിടിച്ച് ഉപജീവനം നടത്തുന്ന മത്സ്യതൊഴിലാളികള്‍ തൊഴില്‍ ചെയ്യാനാകാതെ ദുരിതത്തിലായിരിക്കുകയാണ്.

വായ്‌പയെടുത്ത് മത്സ്യബന്ധന ഉപകരണങ്ങള്‍ വാങ്ങിയ മത്സ്യ തൊഴിലാളികള്‍ വായ്‌പ തിരിച്ചടക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. ജലാശയങ്ങള്‍ മലിനമാകുന്നത് മൂലം മത്സ്യബന്ധനത്തിനിടയില്‍ തൊഴിലാളികള്‍ക്ക് ഉണ്ടാകുന്ന ചെറിയ മുറിവുകള്‍ പോലും പഴുത്ത് ഗുരുതരമാകുന്ന അവസ്ഥയാണ്. നിരവധി പേര്‍ ദീര്‍ഘകാലമായി ചികിത്സയിലായതോടെ കുടുംബങ്ങളും പട്ടിണിയിലായി. കോഴിയുടെ അവശിഷ്ടങ്ങള്‍ അഴുകി വെള്ളത്തില്‍ കലര്‍ന്നതിനാല്‍ രോഗാണു പ്രസരണത്തിന് സാധ്യത ഏറിയതായാണ് ആരോഗ്യവകുപ്പധികൃതര്‍ പറയുന്നത്.

അന്ധകാരനഴിയിലെ മണ്ണെടുപ്പ് തൊഴിലാളികളും ത്വക്ക്‌രോഗങ്ങളാല്‍ ദുരിതമനുഭവിക്കുകയാണ്. പ്രദേശവാസികള്‍ ജില്ലാ കലക്ടര്‍ക്കും, ആരോഗ്യവകുപ്പിനും, പഞ്ചായത്ത് പ്രസിഡന്റിനടക്കം നിരവധി പരാതികള്‍ നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഇതിനെതിരെ ശക്തമായ സമരപരിപാടികള്‍ നടത്താനാണ് നാട്ടുകാരുടെ തീരുമാനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പ്രിയങ്ക രാഹുലിനേക്കാൾ ഭേദമായിരിക്കുമെന്ന് കരുതി, എനിക്ക് തെറ്റി: അനുരാഗ് താക്കൂർ

Kerala

തലസ്ഥാനത്തും രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; പി. ബിജു സ്മാരകത്തിന്റെ പേരില്‍ പിരിച്ചത് കോടികള്‍

Kerala

മഴ കനക്കും; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെള്ളിക്കിലുക്കം

Sports

വെറുമൊരു മെഡലല്ല, ഇത് ജീവിതവിജയമാണ് !

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ വയോധികയ്‌ക്ക് നേരെ പോലീസ് അതിക്രമ പരാതി

ബിഎംഎസ് ദേശീയ പ്രക്ഷോഭം ആഗസ്ത് 17ന്; രാജ്യവ്യാപകമായി അന്ന് ജില്ലാ കേന്ദ്രങ്ങളില്‍ പ്രക്ഷോഭം

നീറ്റ് ചോദ്യപേപ്പർ ചോർച്ച: 13 പേരെ പ്രതികളാക്കി സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു

അരാജകത്വം ജനാധിപത്യമല്ല

ചുവന്ന പോലീസ് പണി തുടരുന്നു

ഉന്നത വിദ്യാഭ്യാസത്തിന്റെ നവ പരിവര്‍ത്തനങ്ങള്‍

നേമം ജനവിധി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ അംഗീകാരം. വികസിത നേമം യാഥാർത്ഥ്യമാക്കും: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

നേമത്തിന് 5.19 കോടി ചെലവില്‍ 11 വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.