കണ്ണൂര്‍: ഇരിട്ടി പ്രഗതി സ്കൂള്‍ ഓഫ് യോഗയുടെയും സാധു ഫൗണ്ടേഷന്റേയും സഹകരണത്തോടെ ബാംഗ്ലൂള്‍ വിവേകാനന്ദ യോഗാ റിസേര്‍ച്ച് സെന്റര്‍ പ്രമേഹരോഗചികില്സക്കായി യോഗ സപ്താഹം എന്ന പേരില്‍ സൗജന്യ യോഗ പരിശീലനം നടത്തുന്നു. കണ്ണൂര്‍ സാധു കല്ല്യാണ മണ്ഡപത്തില്‍ 12 ന് വൈകുന്നേരം അഞ്ചുമണി മുതലാണ് യോഗ ക്യാമ്പ്. ഒരു മണിക്കൂര്‍ വീതം തുടര്‍ച്ചയായ ഏഴുദിവസത്തേക്കാണ് ക്യാമ്പ് നടത്തുക. ജീവിതശൈലീ രോഗമായ പ്രമേഹത്തെ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ സ്റ്റോപ്പ് ഡയബറ്റിസ് മൂവ്മെന്റ് എന്ന പേരില്‍ ബാംഗ്ലൂര്‍ വിവേകാനന്ദ യോഗ റിസേര്‍ച്ച് സെന്റര്‍ രാജ്യവ്യാപകമായി നടത്തിവരുന്ന പ്രമേഹരോഗ നിവാരണ ക്യാമ്പുകളുടെ ഭാഗമായാണ് കണ്ണൂരിലും ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. വ്യാസ യോഗ റിസേര്‍ച്ച് സെന്റര്‍ ഗവേഷണത്തിലൂടെ രൂപപ്പെടുത്തിയെടുത്ത ഈ പരിശീലന പദ്ധതിയിലൂടെ പ്രമേഹത്തെ പൂര്‍ണ്ണമായി നിയന്ത്രിക്കാമെന്നും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിച്ച് അനുബന്ധ രോഗങ്ങളില്‍ നിന്നും മുക്തരാകാമെന്നും തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് പ്രഗതി സ്കൂള്‍ ഓഫ് യോഗ ആചാര്യന് എം.എസ്.ബിജിലാല്‍, യോഗ ടീച്ചര്‍ പി.എസ്.ഷബിന്, സാധു കല്ല്യാണമണ്ഡപം മാനേജര്‍ പി.കെ.രാജന് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി പേരുകള്‍ റജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9495371683, 9446677237, 04972760218.
പ്രതികരിക്കാൻ ഇവിടെ എഴുതുക: