ബിജെപിയില്‍ ചേര്‍ന്നവര്‍ക്ക് നല്കിയ സ്വീകരണ സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
രണ്ട് പഞ്ചായത്തുകളില്‍ നിന്ന് 1300 പേര് ബിജെപിയില്‍ ചേര്‍ന്നു തൃശൂര്‍: പരോഗമനവാദികള് എന്ന് പറയുന്നവര്‍ ഇപ്പോള്‍ നടത്തുന്നത് ജനകീയ സമരമല്ല, പോത്ത് സമരമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. ചേര്‍പ്പ്,വല്ലച്ചിറ പഞ്ചായത്തുകളില്‍ നിന്ന് സിപിഎം-കോണ്‍ഗ്രസ് പാര്‍ട്ടികള്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്ന 1300 പേര്‍ക്ക് അംഗത്വം നല്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉമ്മന്‍ചാണ്ടി സര്‍ക്കാരുമായി ഒത്തുത്തീര്‍പ്പ് രാഷ്ട്രീയം നടത്തുന്ന സിപിഎമ്മിന് പോത്ത് സമരവുമായി മുന്നോട്ട് പോകാനെ കഴിയൂവെന്നും സുരേന്ദ്രന് പറഞ്ഞു. ബിജെപിയുടെ നേതൃത്വത്തില്‍ മൂന്നാം മുന്നണി വളര്‍ന്ന് വരികയാണ്. മാറി മാറി വരുന്ന ഇടതു-വലതു മുന്നണികളുടെ ദുര്‍ഭരണത്തില്‍ മനംമടുത്ത സമൂഹമാണ് ഇതിനായി മുന്നോട്ട് വരുന്നതെന്ന് സുരേന്ദ്രന് പറഞ്ഞു.
പ്രതിപക്ഷം എന്നത് ഇവിടെ ഇല്ല. 68 എംഎല്‍എമാര്‍ ഒന്നിനും കൊള്ളാത്തവരായി മാറി. വരാന്‍ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പോടെ കേരളത്തിലെ മുന്നണി സംവിധാനം തകിടം മറിയുമെന്നും അദ്ദേഹം പറഞ്ഞു. ചേര്‍പ്പ് മണ്ഡലം പ്രസിഡന്റ് എ.ആര്.അജിഘോഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എ.നാഗേഷ് മുഖ്യപ്രഭാഷണം നടത്തി.
വി.എച്ച്പി അഖിലേന്ത്യാ ഗവേണിംഗ് ബോഡി അംഗം വിജയറെഡി, കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന വി.ആര്.കൃഷ്ണനെഴുത്തച്ഛന്റെ മകന് വി.കെ. ജയഗോവിന്ദന്‍, പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട്, അഡ്വ.രവികുമാര്‍ ഉപ്പത്ത്, പി.ഗോപിനാഥ്, പി.കെ.ബാബു, താരാനാഥന്, ഇ.വി.കൃഷ്ണന് നമ്പൂതിരി, അഡ്വ.കെ.ആര്.ഹരി, എന്‍.കെ.ഭീതിഹരന്‍, ഉഷ അരവിന്ദന്, അഡ്വ.കെ.കെ.അനീഷ്കുമാര്‍, അര്‍ട്ടിസ്റ്റ് ഗോപാല്‍ജി, പാര്‍ട്ടിയിലെത്തിയ കണ്ണന്, ദീപ്തീഷ്കുമാര്, രാമദാസ് എന്നിവര്‍ പ്രസംഗിച്ചു. ബിജെപിയിലെത്തിയവര്‍ക്ക് നല്കിയ സ്വീകരണത്തില്‍ ആയിരക്കണക്കിന് പേരാണ് പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: