ഇടുക്കി: അടിമാലി പത്താംമൈലില്‍ മലഞ്ചരക്ക് സ്ഥാപനത്തില്‍ മോഷണം, 30000 രൂപ കവര്‍ന്നു. പത്താംമൈല്‍ താഴത്തേടത്ത് ടി ആര് സാബുവിന്റെ മലഞ്ചരക്ക് സ്ഥാപനത്തിലാണ് തിങ്കളാഴ്ച അര്‍ദ്ധരാത്രിയില്‍ മോഷണം നടന്നത്. ഷട്ടറിന്റെ താഴ് തകര്‍ത്ത് ഉള്ളില്‍ കടന്ന കള്ളന് പെട്ടിയില്‍ സൂക്ഷിച്ചിരുന്ന പണമാണ് മോഷ്ടിച്ചത്. അടിമാലി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും തെളിവുകളൊന്നും ലഭിച്ചിട്ടില്ല. വിരളടയാള വിദഗ്ദ്ധര്‍ ഇന്ന് എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: