തൊടുപുഴ: മലയാളം മീഡിയം ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് വൈകല്യമില്ലാതെ ഇംഗ്ലീഷ് സംസാരിക്കാനും, വായിക്കാനും, വേണ്ടി കുമാരമംഗലം മലയാറ്റില്‍ കേശവന് നായര്‍ മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഇംഗ്ലീഷ് ലാംഗ്വേജ് ലാബ് പ്രവര്‍ത്തനമാരംഭിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ എ എം നസീര്‍ ലാബ് ഉദ്ഘാടനം ചെയ്തു.വിഷ്വല്‍ മള്‍ട്ടിമീഡിയ എന്ന സ്ഥാപനത്തിന്റെ സഹകരണത്തോടെയാണ് ലാബ് ഇവിടെ തുടങ്ങിയിട്ടുള്ളത്. ഏകദേശം 2000 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പാഠഭാഗങ്ങളാണ് ഇതില്‍ സജ്ജമാക്കിയിട്ടുള്ളത്. കുട്ടികള്‍ ഇവിടെ പഠിക്കുന്ന കാലയളവില്‍ തന്നെ 3 മുതല്‍ 5 വരെ വര്‍ഷങ്ങള്‍ കൊണ്ട് ഈ കോഴ്സ് പൂര്‍ത്തിയാക്കുവാന്‍ കഴിയുംവിധമാണ് പാഠ്യസമയം ക്രമീകരിച്ചിരിക്കുന്നത്. സ്കൂള്‍ വിദ്യാര്‍ത്ഥിനി കുമാരി കീര്‍ത്തന ഹരി സ്വാഗതം ആശംസിച്ചു. ഹെഡ്മിസ്ട്രസ്സ് വിജയലക്ഷ്മി മുഖ്യ പ്രഭാഷണം നടത്തി. സ്കൂള്‍ മാനേജര്‍ ആര്.കെ ദാസ് ആശംസയര്‍പ്പിച്ചു. വിദ്യാര്‍ത്ഥിനി സീതാലക്ഷ്മി നന്ദി പ്രകാശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: